ഇന്ന് നമ്മളുടെ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് സോഷ്യൽമീഡിയ.ഊണിലും ഉറക്കത്തിലും ജനനത്തിലും മരണത്തിലും സോഷ്യൽമീഡിയ നമുക്കൊപ്പം ഉണ്ട്. ആഘോഷങ്ങളായാലും ദു:ഖമായാലും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്നു.ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായിരിക്കുന്ന ഒരു വീഡിയോ ആണ് എങ്ങും ചർച്ചാവിഷയം. എന്താണാ വീഡിയോ അല്ലേ? വെളുത്തുള്ളി തോൽ എങ്ങനെ എളുപ്പത്തിൽ പൊളിക്കാം എന്നതാണ് വീഡിയോയുടെ കണ്ടന്റ്. 54 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ വീഡിയോ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ്.
വൈറൽഹാക്ക് പരീക്ഷിക്കും കുറ്റപ്പെടുത്തിയും നന്ദി പറഞ്ഞും നിരവധി പേരും വീഡിയോയുടെ കമന്റ് ബോക്‌സിലും ഉണ്ട്. കിച്ചൺ നുറുങ്ങിന് നന്ദിയെന്നാണ് പല വീട്ടമ്മമാരും പറഞ്ഞിരിക്കുന്നത്. ഒരു വെളുത്തുള്ളി പൊളിക്കുന്നതിന് ഇത്രയും കാഴ്ച്ചക്കാരോ കഷ്ടപ്പെട്ട് കണ്ടന്റ് ഉണ്ടാക്കുന്നതിന് ആരുടെയും പിന്തുണയില്ലെന്ന് പരിതപിക്കുന്നവരും ഉണ്ട്.
സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്കു വെയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ഇൻസ്റ്റാഗ്രാമിന്റേതടക്കമുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
ആദ്യം ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്. 2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി. 2012 ഏപ്രിൽ 12-നു് ഈ കമ്പനിയെയും അതിലെ 13 ജീവനക്കാരെയും ഫേസ്ബുക്ക് സ്വന്തമാക്കി. ഏതാണ്ട് 1 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് ഈ കമ്പനിയെ സ്വന്തമാക്കിയത്.
Discussion about this post