തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇപിയെ പുറത്താക്കി. രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയതായി നേതൃത്വം അറിയിച്ചത്. ഇപിയ്ക്ക് പകരം ടി.പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ ആകും.
അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഇപിയെ പുറത്താക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ നിന്നും അദ്ദേഹം വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കിക്കൊണ്ട് സിപിഎം നേതൃത്വം അറിയിപ്പ് പുറപ്പെടുവിച്ചത്.
മുൻ കേന്ദ്രമന്ത്രി കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് സ്ഥാനം നഷ്ടമാകാൻ കാരണം ആയത്. കൂടിക്കാഴ്ച. നടത്തിയതിന് ശേഷം ഇപി ജയരാജനെതിരെ നേതൃത്വം തന്നെ ശക്തമായി രംഗത്ത് എത്തിയിരുന്നു. ഇപിയും പാർട്ടിയും തമ്മിൽ അസ്വാരസ്യങ്ങളും തുടർന്നു. ഇതിനിടെയാണ് പുറത്താക്കിയത്.
Discussion about this post