തിരുവനന്തപുരം: ഇടവേള ബാബുവിനൊപ്പം പ്രചരിക്കുന്ന ടിക് ടോക് വീഡിയോയിൽ പ്രതികരണവുമായി നടി ശാലിൻ സോയ. തന്നെ പഴയ വീഡിയോ കുത്തിപ്പൊക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നു. സൈബർ ലോകം വളരെ ക്രൂരം ആണ് എന്നും നടി പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ എടുത്ത വീഡിയോ ആണ് ഇത്. അന്ന് ആ പാട്ട് വളരെ വൈറൽ ആയിരുന്നു. ബാബു എന്ന പേര് പാട്ടിൽ ഉള്ളതിനാൽ ഇടവേള ബാബുവിന്റെ കൂടെ വീഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതി. അതുകൊണ്ടാണ് വീഡിയോ ചെയ്തത്.
എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ അവസരത്തിൽ ആ വീഡിയോ വീണ്ടും കുത്തിപ്പൊക്കി തന്നെ മോശക്കാരി ആക്കുന്നു. ഇത് സൈബർ ബുള്ളിയിംഗിന്റെ മറ്റൊരു തലമാണ്. നിങ്ങൾ തന്നെ പറയൂ. എന്താണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ അത് ട്രോളാകും. സൈബർ ലോകം ക്രൂരമാണ്. അത് തനിക്ക് അറിയാം. പേരില്ലാത്തവരാണ് സൈബർ ലോകത്ത് പ്രതിസ്ഥാനത്ത് ഉള്ളത്. ഞാനവരെ വെറുക്കുന്നുവെന്നും ശാനിൽ കൂട്ടിച്ചേർത്തു.
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ എന്ന ഗാനത്തിന്റെ ടിക് ടോക് വീഡിയോ ആണ് ഇടവേള ബാബുവിനൊപ്പം ശാലിൻ ചെയ്തത്. അടുത്തിടെ ഇടവേള ബാബുവിനെതിരെ പീഡന പരാതികൾ ഉയരുകയും ഇതിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ വീണ്ടും വൈറൽ ആകാൻ ആരംഭിച്ചത്.
Discussion about this post