തിരുവനന്തപുരം: ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടനും അമ്മയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ ആണ് താൻ ഇത് വരെ പ്രതികരിക്കാതിരുന്നതെന്നും കേരളത്തിൽ ഇല്ലാതിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എവിടേക്കും ഒളിച്ചോടി പോയിട്ടില്ല. ഞാൻ കഴിഞ്ഞ 47 വർഷമായി ഇവിടെ ഉള്ള ആളാണെന്നം തന്റെ വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിന് പുറത്തായിരുന്നുവെന്നും ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും താരം പറഞ്ഞു.
മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാതെയായിരുന്നു മോഹൻലാൽ പ്രതികരണം പൂർത്തിയാക്കിയത്. നിങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറായിട്ടാണ് വന്നത് പക്ഷേ എന്റെ കൈയ്യിൽ ഉത്തരങ്ങൾ ഇല്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഹേമകമ്മറ്റി റിപ്പോർട്ടിൽ ആധികാരികമായി മറുപടി പറയേണ്ട ആൾ ഞാൻ അല്ലെന്ന് താരം പറഞ്ഞു. ദേശീയമാദ്ധ്യമങ്ങളടക്കം ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാമെന്നും മലയാള സിനിമ തന്നെ തകർന്നുപോകുന്ന കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ആ പവർ ഗ്രൂപ്പിൽ ഉള്ള ആളല്ല, ഇതിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നതെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.
Discussion about this post