മിക്ക വീടുകളിലും പാചകത്തിന് ആശ്രയിക്കുന്നത് ഗ്യാസിനെയാണ്. അതേസമയം ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും അപകടം പിടിച്ച ഇന്ധനവും എൽപിജി ആണ്. നമ്മുടെ വീടുകളിൽ സിലിണ്ടറിൽ കൊണ്ടുവരുന്ന ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് എന്ന എൽപിജി ലായനി രൂപത്തിലാണ് അതിൽ നിറച്ചിരിക്കുന്നത്. ഇതിന് നിറമോ മണമോ ഇല്ല. എന്നാൽ ചോർന്നു കഴിഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടി മണം അധികമായി ചേർത്തതാണ്. പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? വീട്ടമ്മമാർ അധികവും നേരിടുന്ന പ്രശ്നമാണിത്. എന്നാൽ അതിന് പരിഹാരം കണ്ടെത്തിയ ഒരു യുവതി ഫേല്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വെെറലാവുകയാണ്.
കുറിപ്പിൻ്റെ പൂർണ രൂപം
ഇന്നലെ രാത്രി പാചക ഗ്യാസ് തീർന്നു. അപ്പോൾ തന്നെ പുതിയത് ഫിറ്റ് ചെയ്തു, രാത്രി ആയത് കാരണം കുടിവെള്ളം മാത്രം തിളപ്പിച്ച് റെഗുലേറ്റർ ഓഫ് ആക്കി.
ഇന്ന് ഞായർ ആയത് കാരണം വൈകിയാണ് ഉണർന്നത്. റെഗുലേറ്റർ ഓൺ ചെയ്യാൻ നോക്കിയപ്പോ ഒരു ശബ്ദത്തോടെ സിലിണ്ടറിൽ നിന്നും വിട്ട് വന്ന്. വീണ്ടും കണക്ട് ചെയ്യാൻ നോക്കിയെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല. വാഷർ പ്രശ്നം ആണെന്ന് മനസിലായെങ്കിലും അതിടാൻ അറിയാത്തതിനാൽ ഗ്യാസ് എജൻസിയിലേക്ക് വിളിച്ചു. അപ്പോഴാണ് ഞായർ ആണല്ലോ എന്നകാര്യം ഓർത്തത്.
വീട്ടിൽ ആണെകിൽ പ്രായമായ അച്ഛൻ മാത്രമേ ഉള്ളൂ, എന്ത് ചെയ്യും എന്ന് കരുതി ഇരുന്നപ്പോഴാണ് ഓർത്തത് ഭാരത് ഗ്യാസ് അജൻസിയുടെ കസ്റ്റമർ കെയറിൽ ഒന്ന് വിളിച്ചു നോക്കാം എന്ന്. വിളിച്ചു കാര്യം പറഞ്ഞു, അവർ ഫോൺ നമ്പറും അഡ്രസ്സും വാങ്ങി കംപ്ലയിന്റ് രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും താമസിയാതെ നിങ്ങളുടെ എജൻസിയിൽ നിന്നും വിളിക്കുമെന്നും അറിയിച്ചു.
അരമണിക്കൂർ കഴിഞ്ഞ് ഞങ്ങളുടെ എജെൻസിയിൽ നിന്നുള്ള ആൾ വിളിച്ചു, എന്താണെന്നു പ്രശ്നമെന്ന് അന്വേഷിച്ചു.കറക്റ്റ് ലൊക്കേഷൻ അന്വേഷിച്ച അദ്ദേഹം ഉടൻ തന്നെ ആളെ വിടാമെന്നും അറിയിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ എജൻസിയിൽ നിന്നും ആളെത്തി പ്രശ്നം പരിഹരിച്ചു തിരികെ പോയി. 10 മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവും തിരുവനന്തപുരം ഭാരത് ഗ്യാസ് ഓഫീസിൽ നിന്നും ഒരു കോൾ വന്നു. താങ്കളുടെ പ്രശ്നം എജൻസിയിൽ നിന്നും ആള് വന്നു പരിഹരിച്ചോ എന്ന് വിളിച്ച ഉദ്യോഗസ്ഥൻ ചോദിച്ചു.
പരിഹരിച്ചു പോയിട്ട് 10 മിനിറ്റ് ആയിട്ടുള്ളു എന്ന് അറിയിച്ചു നന്ദിയും പറഞ്ഞു ഞാൻ ഫോൺ വെച്ച്.
ഉച്ചക്ക് ഏകദേശം 1 മണി കഴിഞ്ഞിട്ടുണ്ടാവും വീണ്ടും കസ്റ്റമർ കെയറിൽ ഫോൺ കോൾ. താങ്കളുടെ പ്രശ്നം പരിഹരിച്ചോ എന്നറിയാൻ വിളിച്ചതാണെന്നു അറിയിച്ചു. പ്രശ്നം രാവിലെ തന്നെ പരിഹരിച്ചെന്നും അദ്ദേഹത്തോട് നന്ദിയും പറഞ്ഞു വീണ്ടും ഫോൺ വെച്ച്
ഞാൻ ഈ പോസ്റ്റ് ഇട്ടത്, എന്നെ പോലെ വീട്ടിലെ ഗ്യാസ് ലീക് പ്രശനങ്ങൾ ഉണ്ടാവുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന വീട്ടമ്മമാർക്ക് ഒരു ഉപകാരം ആകട്ടെ എന്ന് കരുതിയാണ്
Discussion about this post