തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് സിനിമാ മേഖലയിൽ ഉയർന്ന് വരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ശാരദ. എക്കാലത്തും സിനിമാ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ വെറും ഷോ ആണെന്നും ശാരദ പറഞ്ഞു.
ഹേമ കമ്മിറ്റി വിട്ട് എല്ലാവരും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കണം. സിനിമയിൽ എല്ലാ കാലത്തും ലൈംഗിക അതിക്രമങ്ങൾ ഉണ്ടായിരഒന്നു. തന്റെ കാലത്ത് അഭിമാനത്തെ കരുതിയും ഭയം കാരണവും ആരും ഒന്നും എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ, ഇന്നത്തെ അവസ്ഥ അതല്ല. വിദ്യഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് എന്തും തുറന്ന് പറയാനുള്ള ധൈര്യമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഇപ്പോൾ വരുന്ന വെളിശപ്പടഒത്തലുകൾ വെറും ഷോ ആണ്. അഞ്ചാറ് വർഷങ്ങൾക്ക് മുമ്പ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് വേണ്ടി എഴുതിയ കാര്യങ്ങൾ എന്താണെന്ന് ഓർമയില്ല. ഹേമ മാഡം നല്ലൊരു വ്യക്തിയാണ്. അവരോട് ചോദിച്ചാൽ, കാര്യം പറയുമെന്നും ശാരദ പറഞ്ഞു.













Discussion about this post