വികെ പ്രകാശ് സംവിധാനം ചെയ്ത മീരാ ജാസ്മിൻ- അശ്വിൻ ജോസ് ചിത്രം പാലും പഴവും പ്രക്ഷേക ശ്രദ്ധ നേടി കുതിക്കുകയാണ്.ചിത്രത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലെ മികവും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാകുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നോട്ടുപോകുകയാണ്.
ഇപ്പോഴിതാ താരസുന്ദരി നടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനയും കുറിച്ച് പറഞ്ഞത് ചർച്ചയാവുകയാണ്. പാലും പഴം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു.ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലൗവ്വർ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയതെന്നായിരുന്നു മീരയുടെ വാക്കുകൾ.
33കാരിയായ സുമിത്രയുടേയും 23-കാരനായ സുനിലിന്റെയും മനോഹരമായ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഇരുവരുടേയും പ്രണയകഥ രസച്ചരടിൽ കോർത്ത് അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിൽ.
Discussion about this post