ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കുത്തിക്കൊന്ന് 21 കാരൻ. മന്യ എന്ന 20 കാരിയെ ആണ് ഭർത്താവ് ഗൗതം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദഹം കാറിൽ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ വലയിലായി. പോലീസ് പട്രോളിങ്ങിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുടുങ്ങിയത്.
അർദ്ധരാത്രി ഒരുമണിയോടെ ഷർട്ട് ധരിക്കാതെയാണ് പോലീസ് പട്രോളിങ് സംഘം യുവാവിനെ കാണുന്നത്. തുടർന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.ചോദ്യം ചെയ്യലിൽ ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കാറിനുള്ളിൽ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
മാർച്ചിലാണ് യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാൽ, വിവാഹത്തിന് കുടുംബാംഗങ്ങളുടെ സമ്മതം ഉണ്ടായിരുന്നില്ല. വിവാഹശേഷം സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പമാണ് താമസിച്ചതെന്നും ഇടയ്ക്കിടെ മാത്രമേ കണ്ടുമുട്ടാറുള്ളു. സംഭവദിവസം രാത്രി കാറിൽ യുവാവ് ഭാര്യയെ കാണാനായെത്തി. കാറിലെ സംസാരത്തിനിടയിൽ ഒരുമിച്ച് താമസിക്കണമെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Discussion about this post