ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. നല്ല ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉറക്കവും. രാത്രി ശരിയായ രീതിയിൽ ഉറങ്ങാന കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ അടുത്ത ദിവസത്തെ മുഴുവൻ ശരീരിക ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു.
ഇതിന് ഏറ്റവും മികച്ച ഒരു പരിഹാരം അവതരിപ്പിക്കുകയാണ് ആരോഗ്യവിദഗ്ദർ. ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും ചേർത്ത പാനീയമാണ് ഇതിന് ഏറ്റവും നല്ല പരിഹാരം. ഉണക്കമുന്തിരിയും കങ്കുമപ്പൂവും മെലറ്റോണിൻ, സെറോടോണിൻ എന്നിവയുടെ അളവ് വർദ്ധിപ്പിച്ച് നമ്മുടെ ഉറക്കത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നു. ഇന്ന് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
ആന്റി ഓക്‌സിഡന്റുകളായ റെയ്‌വെറാട്രോൾ, പോളിഫെനോൾ എന്നിവയാൽ സമ്പന്നമാണ് ഉണക്ക മുന്തിരി. ഇത് നിങ്ങളുടെ ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ചക്രം നിയന്ത്രിക്കുന്നു. ഇത് മെലറ്റോണിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
ഇനി എങ്ങനെയാണ് ഇത് കഴിക്കേണ്ടത് എന്ന് നോക്കാം.. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിൽ ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും ഇട്ട് വയ്ക്കുക. നാലോ അഞ്ചോ മണിക്കൂറിന് ശേഷം, ഇത് കുടിക്കുക. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കുടിക്കുന്നത് കണക്കാക്കി വേണം, ഇവ വെള്ളത്തിൽ ഇട്ട് വയ്ക്കാം.
Discussion about this post