മലപ്പുറം; എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തിരുവനന്തപുരത്ത് കവടിയാറിൽ എംആർ അജിത് കുമാർ കൊട്ടാരസമാനമായ വീട് പണിയുണ്ടെന്നാണ് ആരോപണം. കവടിയാറിൽ 12000-15000 ചതുരശ്ര വിസ്ത്രീർണമുള്ള വീടാണ് അജിത് കുമാർ വീട് പണിയുന്നതെന്ന് പിവി അൻവർ ആരോപിച്ചു. 15 കോടിയ്ക്കാണ് അജിത് കുമാർ വീട് വയ്ക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടിയെന്നും നിലമ്പൂർ എംഎൽഎ ചോദിക്കുന്നു.
‘കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാർ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തി. പാർട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നും പിവി അൻവർ ആരോപിക്കുന്നു.
സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തൽ ഓഡിയോയും പി വി അൻവർ എംഎൽഎ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിനിടെ പുറത്തുവിട്ടു. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അൻവർ ആരോപിക്കുന്നു.
Discussion about this post