ന്യൂഡൽഹി; മുല്ലപ്പെരിയർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്രജലകമ്മീഷൻ. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധ നടത്തണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാട് വാദം കമ്മീഷൻ തള്ളി.
കേന്ദ്രജലകമ്മീഷൻ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുരക്ഷാ പരിശോധന നടത്താൻ തീരുമാനമായത്. 2021 ലെ ഡാം സുരക്ഷാ നിയമപ്രകാരം സുരക്ഷാ പരിശോധന 2026 ൽ മാത്രം നടത്തിയാൽ മതിയെന്നായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം.
12 മാസത്തിനുള്ളിൽ വിശദമായ സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്നാണ് യോഗത്തിലെ തീരുമാനം. 13 വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടന്നത്. 2011 ലാണ് അവസാനമായി വിശദമായ പരിശോധന നടന്നത്. സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മറ്റിയാണ് അന്ന് പരിശോധന നടത്തിയത്.
Discussion about this post