ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് അമ്മ പോലീസിന് മൊഴി നൽകി. കാമുകനാണ് കൊലപാതകം നടത്തിയതെന്നും യുവതി മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടുകുട്ടികളുടെ അമ്മയായ യുവതി മൂന്നാമത്തെ കുഞ്ഞിനെ ചേർത്തല സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. പ്രസവശേഷം 31 ന് ആശുപത്രി വിട്ടെങ്കിലും ഇവർക്കൊപ്പം കുഞ്ഞുണ്ടായിരുന്നില്ല. ഇതോടെ ആശാവർക്കർമാരും ജനപ്രതിനിധികളും പോലീസിൽ വിവരം പറയുകയായിരുന്നു.
സംഭവത്തിൽ ദുരൂഹത തോന്നിയതോടെ അമ്മയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ വളർത്താൻ കൊടുത്തുവെന്ന് ആദ്യം മൊഴി നൽകി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
Discussion about this post