തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സെപ്തംബർ 6 ന് ശേഷമേ ഈ കാര്യത്തിൽ വ്യക്തതയുണ്ടാകൂയെന്നും ന്യൂനമർദം ഉണ്ടായാൽ ഒഡിഷ ഭാഗത്തായിരിക്കും നീങ്ങുകയെന്നും വിവരമുണ്ട്.
തെക്കൻ ചൈനാക്കടലിൽ ‘യാഗി’ എന്ന ചുഴലിക്കാറ്റ് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ അത് ഫിലിപ്പീൻസിന്റെ മുകളിലാണ്. അടുത്ത ദിവസങ്ങളിൽ അതിന്റെ ശക്തി കൂടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ സ്വാധീനം കൂടി ചിലപ്പോൾ രാജ്യത്ത് ഉണ്ടാകാം. അതിനാൽ രണ്ട് പ്രതിഭാസങ്ങളും കൂടിയാകുമ്പോൾ മഴയുടെ രീതി എങ്ങനെയെന്ന് പറയാനാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദവും വിദർഭ ശക്തികൂടിയ മർദവും ന്യൂനമർദമായി ശക്തി കുറഞ്ഞിട്ടുണ്ട്. വടക്കൻ കേരള തീരത്തെ ന്യൂനമർദ പാത്തിയും ദുർബലമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിവരം.
Discussion about this post