സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവരിൽ ചിലർ നേരിടുന്ന പ്രശ്‌നമാണ് എത്ര പരിപാലിച്ചിട്ടും എത്ര പൈസ ചിലവാക്കിയിട്ടും പ്രത്യേകിച്ച് ഗുണം ഉണ്ടാവുന്നില്ല എന്നത്. മുടിയുടെ പരിപാലനവും അങ്ങനെ തന്നെയാണ് വിലകൂടിയ ഷാംപൂകളും കണ്ടീഷനറുകളും എണ്ണകളും ഉപയോഗിച്ച് മുടി ഇപ്പോഴും കോഴിവാല് പോലെ തന്നെയാണെന്ന് പലരും പരാതി പറയാറുണ്ട്. എന്നാൽ ആ പരാതി മാറ്റാനുള്ള അത്യുഗ്രൻ ഷാംപൂ വീട്ടിൽ നിർമ്മിച്ചാലോ?
മുടിയിലെ അഴുക്കും എണ്ണ മെഴുക്കും മാറ്റി താരനിൽ നിന്നും രക്ഷിക്കുന്ന കിടിലൻ ഷാംപൂ ആണ് ഇത്. ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കുന്ന ഇത് ഹോസ്റ്റലിൽ നിൽക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്.
വെള്ളം – ആവശ്യത്തിന് ആര്യവേപ്പില – രണ്ട് പിടി ഫ്‌ലാക്സീഡ് – 2 സ്പൂൺഷാംപൂ ബേസ് – 1 ഗ്ലാസ്തയ്യാറാക്കുന്ന വിധംഒന്നര ഗ്ലാസ് വെള്ളത്തിൽ ആര്യവേപ്പിലയിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത് ഒരു രാത്രി മുഴുവൻ വയ്ക്കണം. പിറ്റേന്ന് രാവിലെ കുറച്ച് വെള്ളത്തിൽ ഫ്‌ലാക്സീഡ് ചേർത്ത് നന്നായി തിളപ്പിച്ച് അരിച്ച് വയ്ക്കുക. അൽപ്പ സമയം കഴിയുമ്പോൾ ഇത് ജെൽ രൂപത്തിലാകും. ആര്യവേപ്പില വെള്ളവും ഫ്‌ലാക്സീഡ് ജെല്ലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഷാംപൂ ബേസും ചേർത്ത് ഒരു ബോട്ടിലിലാക്കി അടച്ച് സൂക്ഷിക്കുക.
മറ്റൊരു കിടിലൻ ഷാംപൂ കൂട്ട് കൂടിയുണ്ട്. ഷാംപൂവിന്റെ കൂട്ട് അതായത് ഷാംപൂ ഇതിനാവശ്യമാണ്. ഒരു കിലോ ഷാംപൂ ബേസിലേക്ക് അരക്കിലോ ആര്യവേപ്പില വെള്ളം ചേർക്കാം. ആര്യവേപ്പില അരയ്ക്കാതെ നന്നായി കഴുകി വെള്ളം തീയിൽ വച്ച് വെള്ളം പച്ചനിറമാകുന്നത് വരെ ആക്കി എടുക്കണം ഇതിൽ കറ്റാർ വാഴ, നെല്ലിക്ക തുടങ്ങിയ പല ചേരുവകളും ചേർത്ത് പല തരത്തിലെ ഷാംപൂ ഉപയോഗിയ്ക്കാം. ഈ ഷാംപൂ ബേസിലേയ്ക്ക് ആര്യവേപ്പില വെള്ളം കുറേശെയായി ചേർക്കുക. ഇതിലേയ്ക്ക് ഫ്ളാക്സ് സീഡ് ജെൽ കൂടി ചേർക്കാം. ഇത് ഷാംപൂ പോലെയാക്കി ഇളക്കിച്ചേർക്കുക. ഇതിലേയ്ക്ക് വൈറ്റമിൻ ഇ ഓയിൽ കൂടി ചേർക്കാം. ഗ്ലാാസ് ജാറിൽ അടച്ച് സൂക്ഷിയ്ക്കാം.
Discussion about this post