കൊച്ചുകുട്ടികൾ വീട്ടിലുണ്ടാവുന്നത് തന്നെ നല്ല രസമാണല്ലേ.. നാം അവർക്ക് കളിപ്പാട്ടങ്ങൾ കൊടുത്തും കളിപ്പിച്ചും സന്തോഷിപ്പിക്കും. പൊതുവെ ആൺകുട്ടികൾക്ക് കളിപ്പാട്ട കാറുകളോടും ബൈക്കുകളോടും പ്രത്യേക ഇഷ്ടം കാണാറുണ്ട്. തുർക്കിയിലെ അഞ്ചുവയസുകാരനായ സെയ്ൻ സോഫുഗ്ഗുവിനും കാറുകളോട് ആണ് പ്രിയം . കളിപ്പാട്ട കാറുകളോടല്ല. റോഡിൽ നിലം തൊടാതെ ഓടുന്ന സൂപ്പർ കാറുകളോടാവും. കുട്ടിയുടെ അച്ഛൻ ഓടിക്കുന്ന കാറിലിരുന്ന് സഞ്ചാരമെന്നോർത്താൽ തെറ്റി.
സെയ്ൻ സോഫുഗ്ഗു തന്നെയാണ് കാറോടിക്കുന്നത്. മണിക്കൂറിൽ 312 കിലോമീറ്റർ വേഗതയിലാണ് ഇവൻ ലംബോർഗിനി ഓടിക്കുന്നത്. ടർക്കിഷ് മോട്ടോർസൈക്കിൾ റേസർ ആയ കെനൻ സോഫോഗ്ലുവിന്റെ മകനാണ് സെയ്ൻ. അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് കുഞ്ഞ് സെയ്ൻ ലംബോർഗിനി പുഷ്പം പോലെ ഓടിക്കുന്നത്. കാറിൽ പ്രത്യേക ഡ്രൈംവിഗ് സീറ്റ് സജീകരിച്ചും പെഡലുകളിലേക്ക് കാൽ എത്തുന്ന വിധത്തിലും സ്റ്റിയറിംഗിലേക്ക് കൈ എത്തുന്ന രീതിയിലും പ്രത്യേക സജീകരണങ്ങൾ നടത്തിയാണ് ഡ്രൈവംഗ്.
സെയ്‌ന്റെ ഇൻസ്റ്റഗ്രാം പേജിൽ മറ്റ് കാറുകളും ഗോ കാർടുകളും മോട്ടോർസൈക്കിളുകളും ഓടിക്കുന്നത് കാണാവുന്നതാണ്. ടെസ്ല മോഡൽ എസ് പ്ലയിഡ്, നിസാൻ 200SX ഡ്രിഫ്റ്റ് കാർ, ഫെരാരി എസ് എഫ് 90 എന്നീ കാറുകൾ ഓടിച്ചിട്ടുണ്ട്
Discussion about this post