തൃശൂർ; സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ കാണാൻ എത്തിയ അമ്മ കയ്യിൽ കരുതിയിരുന്നത് കഞ്ചാവ്. വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മ ലതയെ ആണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഹരികൃഷ്ണന്റെ അമ്മ ലത ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ വരുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നിരീക്ഷണം നടത്തിവരികയായിരുന്നു. പ്രതി ലതയുടെ കൈവശം ഉണ്ടായിരുന്ന ഹാന്റ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
Discussion about this post