എല്ലാവരുടെയും വീടുകളിൽ കാണുന്ന , നാം മരുന്നായി കണക്കാക്കുന്ന ഒന്നാണ് വിക്‌സ്. പനിയും ജലദോഷവും മറ്റും വരുമ്പോൾ ഇത് തേച്ചാൽ വലിയ ആശ്വാസം ലഭിക്കും. എന്നാൽ വേറെയും ഉണ്ട് വിക്‌സ് കൊണ്ട് പ്രയോജനം.
നമ്മുടെ വീടുകളിൽ ശല്യക്കാരായ പല്ലിയെയും പാറ്റയെയും തുരത്താൻ നമുക്ക് ഈ വിക്‌സ് ഉപയോഗിക്കാം. വിക്‌സിൽ നിന്നുള്ള ഗന്ധമാണ് ഇത്തരം ജീവികളെ അകറ്റി നിർത്തുന്നത്. ഇനി പാറ്റകളെയും പല്ലികളെയും തുരത്താൻ വിക്‌സ് എങ്ങിനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന് നോക്കാം.
വിക്‌സിനൊപ്പം ഗ്രാമ്പൂ ആണ് ഇതിനായി നമുക്ക് വേണ്ടത്. ഗ്രാമ്പുവിനും ഉഗ്രമായ ഗന്ധമാണ് ഉള്ളത്. ആദ്യം ഒരു ഗ്ലാസ് വെള്ളം എടുത്ത ശേഷം അതിലേക്ക് രണ്ട് ഗ്രാമ്പു ഇടുക. എന്നിട്ട് നന്നായി തിളപ്പിയ്ക്കുക. നന്നായി തിളയ്ക്കുമ്പോൾ തന്നെ ഈ വെള്ളത്തിൽ നിന്നും മണം വരുന്നത് കാണാം. ശേഷം സ്റ്റൗ ഓഫാക്കിയ ശേഷം ഇതിലേക്ക് വിക്‌സ് ഇടാം.
മിശ്രിതത്തിലേക്ക് ഒരു സ്പൂൺ അളവിൽ വിക്‌സ് ഇട്ട ശേഷം നന്നായി ഇളക്കുക. വിക്‌സ് വെള്ളത്തിൽ പൂർണമായും ലയിച്ച് ചേരുന്നതുവരെ ഇത് ഇളക്കണം. ശേഷം വെള്ളം തണുപ്പിക്ക. ഇതിന് ശേഷം ഇതിലേക്ക് ന്യൂസ് പേപ്പർ മുറിച്ച് കഷ്ണങ്ങളാക്കി ഇടുക. ശേഷം ഈ പേപ്പർ പാറ്റയും പല്ലിയും വരുന്ന ഭാഗങ്ങളിൽ ഇട്ട് കൊടുക്കാം. ബാക്കി വന്ന വെള്ളം കളയേണ്ടതില്ല. ഇത് ഒരു സ്േ്രപ ബോട്ടിലിൽ ആക്കി സിങ്കിലും വാഷ്‌ബേസിനുകളിലുമെല്ലാം തളിയ്ക്കാം.
Discussion about this post