സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ ചിത്രം ബറോസ്. മോഹൻലാൽ ആദ്യമയി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ബറോസിനെ ഏറ്റവും അധികം പ്രത്യേകതകൾ ഉള്ളതാക്കുന്നത്. ഇമപ്പാഴിതാ ബറോസിന്റെ പ്രത്യേകതകളെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ് വൈറലാകുന്നത്.
‘എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്തിട്ട് സംബന്ധിച്ചിട്ടുള്ളതല്ല. ഇന്ത്യയിൽ ആരും ചെയ്യാത്ത ത്രിഡി പ്ലേ, കണ്ണാടി വച്ച് വേണം കാണാൻ. ഇന്ത്യക്ക് പുറത്ത് ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അതത്ര എളുപ്പമല്ല. പോസിബിൾ ആണോ എന്നും അറിയില്ല’- മോഹൻലാൽ പറഞ്ഞു.
സിനിമയിലെ കാസ്റ്റിംഗിൽ പുറത്ത് നിന്നും ഉള്ള ആളുകളാണുള്ളത്. സ്‌പെയിനിൽ നിന്നും പോർച്ചുഗലിൽ നിന്നും ഗ്രീസിൽ നിന്നും ഉള്ള ആളുകളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇതിൽ അഭിനയിച്ചവരിൽ ഇന്ത്യൻ ആയി താൻ മാത്രമേ ഉള്ളൂ. ബാക്കി ഒന്ന് രണ്ട് പേര് കൂടി ഉണ്ട്. അത് ആരാണെന്ന് സിനിമ കാണുമ്പോൾ മനസിലാകും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് താൻ സിനിമയിലേക്ക് വന്നത്. അവരുടെ തന്നെ ഒരു പ്രൊജക്ട് തന്നിലേയ്ക്ക് വരുന്നു. അതൊരു വലിയ ചാൻസ് ആണ്. അങ്ങനെയാണ് താൻ ചെയ്യാം എന്ന് പറഞ്ഞത്. അതല്ലാതെ ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് വിചാരിച്ച് ചെയ്തതല്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയാണ് ബറോസ്. അതൊരു ത്രിഡി സിനിമയാണ്. അതിലുള്ളത് മുഴുവൻ പുറത്ത് നിന്നുമുള്ള അഭിനേതാക്കളാണ്. ചിൽഡ്രൻ ഫ്രണ്ട്‌ലി ആയിട്ടുള്ള ചിത്രമാണ് ബറോസ്. ഇതൊരു കുട്ടികളുടെ സിനിമയല്ല. പക്ഷേ, നമ്മളിലുള്ള കുട്ടികൾക്കു പോലും ഇഷ്ടമാകുന്ന സിനിമയാണ്. ഇതൊരു ഇന്റർനാഷണൽ ചിത്രമാകണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കുട്ടിയും ഗോസ്റ്റിന്റെയും കഥയാണ് ബറോസ് പറയുന്നത്. ഇതിൽ മ്യൂസികിന് ഏറെ പ്രാധാന്യമുണ്ട്. സാധാരണ ത്രിഡി ചിത്രങ്ങളെല്ലാം ടുഡി ആണ്. അതിനെ ത്രിഡി ആക്കി മാറ്റുകയാണ്. എന്നാൽ, ബറോസ് ഷൂട്ട് ചെയ്തിരിക്കുന്നത് ത്രി ഡി ക്യാമറയിലാണ്. രണ്ട് ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതിൽ താനും അതിന്റെ കൂടെ ഒരു ആനിമേറ്റഡ് കഥാപാത്രവുമാണെന്നും മോഹൻലാൽ പറഞ്ഞു.
Discussion about this post