ന്യൂഡൽഹി: സൂര്യന്റെ പിറകിൽ അതിതീവ്ര വിസ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. സൂര്യന്റെ ദക്ഷിണ കിഴക്കൻ മേഖലയിലാണ് വിസ്‌ഫോടനം ഉണ്ടായത്. സെപ്റ്റംബർ ഒന്നിനാണ് വിസ്‌ഫോടനം സംഭവിച്ചതെന്നാണ് കുരുതുന്നത്.
സൂര്യനിൽ നടന്ന വിസ്‌ഫോടനത്തിൽ ഭൂമിക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, അതേസമയം, ശുക്രനെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് കണ്ടെത്തൽ. തീർത്തും ദുരൂഹമായ രീതിയിൽ ഉണ്ടായ ഈ വിസ്‌ഫോടനം സെപ്റ്റംബർ മൂന്നിന് ശുക്രനിലേയ്ക്ക് പതിച്ചിരിക്കാമെന്നാണ് കരുതുന്നത്.
വിസ്‌ഫോടനത്തിലെ തീ ജ്വാലകൾ ശുക്രനെ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. ശുക്രനെ പോല തന്നെ മറ്റ് ഗ്രഹങ്ങളും ഇതിന്റെ പരിണിത ഫലമനുഭവിക്കും. ഭൂമിയുമായി ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗത്തല്ല, സ്‌ഫോടനം എന്നതുകൊണ്ടാണ് ഇത് ഭൂമിയ്ക്ക് അപകടകരമല്ലാത്തത്.
ദിവസങ്ങൾക്കുള്ളിൽ ഇത് മൂന്നാമത്തെ കൊറോണൽ മാസ് ഇജക്ഷനാണ് ശുക്രനിൽ പതിക്കുന്നത്. വലിയ രീതിയിലുള്ള പ്രത്യഘാതമാണ് ഈ വിസ്‌ഫോടനത്തിലൂടെ ശുക്രനിൽ ഉണ്ടാകുക. ഗ്രഹത്തിന്റെ ക്ലൗഡ് ടോപ്‌സ് തന്നെ ഈ വിസ്‌ഫോടനം മൂലം നശിച്ചു പോകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്‌ഫോടന സ്ഥലം സൂര്യന്റെ പിറകിൽ മറഞ്ഞിരിക്കുന്നതിനാൽ തന്നെ, ഇതിന്റെ വ്യാപ്തി എത്രയാണെന്നത് ഇപ്പോഴും അവ്യക്തമാണ്.
Discussion about this post