ആരോഗ്യവുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ പഞ്ചസാരയ്ക്ക് അത്ര നല്ല പേരല്ല ഉള്ളത്. പ്രമേഹം തുടങ്ങി പൊണ്ണത്തടി വരെ എല്ലാ അസുഖങ്ങൾക്കും കാരണം പഞ്ചസാരയാണെന്നാണ് പറയാറുള്ളത്. കരിമ്പിൽ നിന്നാണ് പഞ്ചസാര ഉത്പാദിപ്പിക്കുന്നത് എങ്കിലും കരിമ്പിന്റെ യാതൊരു ആരോഗ്യഗുണവും പഞ്ചസാരയ്ക്കില്ല. കാരണം വെളുത്ത നിറമാക്കി മാറ്റാൻ പഞ്ചസാരയിൽ പ്രയോഗിക്കുന്ന വിദ്യകൾ ഇതിനെ ഒരു സ്ലോ പോയിസണാക്കി മാറ്റുന്നു എന്ന് വേണം പറയാൻ.
ആരോഗ്യത്തിന് ദോഷം ആയതുകൊണ്ട് തന്നെ പഞ്ചസാരയുടെ ഉപയോഗം കുറച്ചവർ നമുക്കിടയിൽ ഉണ്ടാകും. മധുര രുചിയാണ് പഞ്ചസാരയെ ആളുകളിൽ നിന്നും പൂർണമായി അകലാൻ സമ്മതിക്കാത്ത ഘടകം. എന്നാൽ പൂർണമായി പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകും.
പഞ്ചസാര ഒഴിവാക്കിയാൽ പതിയെ നമ്മുടെ ശരീര ഭാരവും തടിയും കുറയാൻ ആരംഭിക്കും. ഉയർന്ന കലോറിയാണ് പഞ്ചസാരയിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്നത്. പഞ്ചസാര ഒഴിവാക്കിയാൽ ഇത്രയും അധികം കലോറി കുറയും. ഭാരം കുറയുന്തോറും നമ്മുടെ ചുറുചുറുക്ക് വർദ്ധിക്കും. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയും. ഇത് നമ്മെ ഊർജ്ജസ്വലരാക്കും.
മുഖ സൗന്ദര്യം ആഗ്രഹിക്കുന്നവർ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കേട്ടുകാണും. പഞ്ചസാര ഒഴിവാക്കിയാൽ നമ്മുടെ സൗന്ദര്യം വർദ്ധിക്കും. ഹൃയരോഗ്യം വർദ്ധിക്കും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടും.
പല്ലുകളെ നശിപ്പിക്കുന്ന പ്രധാന ഘടകമാണ് മധുരം. അതിനാൽ പഞ്ചസാര ഒഴിവാക്കുന്നത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. വയറിന്റെ ആരോഗ്യം മികച്ചതാകും. ദഹന പ്രശ്‌നങ്ങൾ മാറും.
Discussion about this post