ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽമീഡിയകൾ. അവയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും ആവില്ല. സന്തോഷമായാലും ദു;ഖമായാലും സോഷ്യൽമീഡിയയിൽ രണ്ട് ഫോട്ടോയോ സ്റ്റാറ്റസോ വീഡിയോ ഇട്ടാലേ പലർക്കും സമാധാനം കിട്ടൂ. പക്ഷേ ഈ സോഷ്യൽമീഡിയ അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും. നമ്മുടെ വിലപ്പെട്ട സമയം പാഴാവാനും അമിത സോഷ്യൽമീഡിയ ഉപയോഗം മൂലമുള്ള രോഗങ്ങളും നമ്മെ ബാധിച്ചേക്കാം.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായ പുതിയ സംഭവം പരീക്ഷ 12 കാരന് വന്ന ദുരവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. സോഷ്യൽമീഡിയയിൽ വ്യാപകമായ ക്രോമിംഗ് എന്ന ട്രെൻഡ് വീട്ടിൽ പരീക്ഷിച്ച 12 കാരനാണ് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നത്.
ലഹരിയ്ക്കായി പെർഫ്യുമുകൾ, ഹെയർസ്‌പ്രേ, നെയിൽ പോളിഷ് തുടങ്ങിയവയുടെ പുക (ഫ്യൂംസ്) ശ്വസിക്കുന്നതാണ് ക്രോമിംഗ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായിക്കോണ്ടിരിക്കുന്നത്.ഇംഗ്ലണ്ടിലെ ഡോൺകാസ്റ്റർ സ്വദേശിയായ സീസർ വാട്ട്‌സൺ കിംഗ് എന്ന 12 വയസുകാരനാണ് ഇത്തരത്തിൽ പെർഫ്യൂം ശ്വസിച്ച് ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പെർഫ്യൂമിന്റെ പുക വലിച്ച് അകത്തേക്ക് കയറ്റി അപസ്പ്മാരം പോലെ വന്ന് ബോധരഹിതനായി അടുക്കളിയൽ കിടന്ന സീസറിനെ അമ്മ നിക്കോള കിംഗ് ആണ് കാണുന്നത്. ഉടൻ തന്ന അമ്മ മകന് സിപിആർ നൽകി രക്ഷിക്കാനായുള്ള ശ്രമം നടത്തി. ഉടനെ തന്നെ എമർജൻസി സർവീസ് അധികൃതരെ അറിയിക്കുകയും സീസറനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. അൽപ്പം കൂടി വൈകിയിരുന്നുവെങ്കിൽ കുട്ടി മരണപ്പെട്ടുപോയെനെ.
ഓസ്‌ട്രേലിയയിൽ രൂപമെടുത്ത ക്രോമിംഗ് സോഷ്യൽമീഡിയയിലൂടെ ട്രെൻഡിംഗാവുകയായിരുന്നു.പെർഫ്യുമുകളുംടെയും മറ്റും പുക അമിതമായി അകത്തേക്ക് ശ്വസിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവവർത്തനത്തം തടസപ്പെടുത്തുന്നു ഇതുവഴി തലചുറ്റലോ ഹാലൂസിനേഷൻ പോലുള്ള അവസ്ഥയോ ഉണ്ടാകാം. അപകടകരമായ ഇത്തരം പ്രവർത്തികൾ ജീവനു തന്നെ ഭീഷണിയാകുന്ന ഹൃദയാഘാതത്തിനുവരെ കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post