വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ആദ്യം ആശ്രയിക്കുന്ന ഒന്നാണ് ചീയാ സീഡ് ഉൾപ്പെടെയുള്ള വിത്തുകൾ. ഡയറ്റിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചിയാ വിത്തുകൾ. ചൂട് വെള്ളത്തിൽ ഇട്ടും സ്മൂത്തിയിൽ ചേർത്തും ഒക്കെയാണ് നമ്മൾ ചിയാ സീഡ് കഴിക്കാറ്. രാവിലെ വെറും വയറ്റിൽ ചിയാ സീഡ് ഇട്ട ചൂടുവെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ നല്ലതാണെന്നാണ് പറയുന്നത്.
എന്നാൽ, രാത്രിയിൽ ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഒരിക്കലും ചിയാ സീഡ് കഴിക്കരുത്. എന്താണ് അതിന് കാരണമെന്നല്ലേ… ഫൈബർ അടങ്ങിയ ചിയാ സീഡ് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും ഇത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും. രാവിലെ വെറും വയറ്റിൽ ചിയാ സീഡ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് വണ്ണം കുറയ്ക്കൻ സഹായിക്കും.
ഫൈബർ അടങ്ങിയ ഇത്‌രാവിലെ വെറും വയറ്റിൽ കഴിച്ചാൽ, മലബന്ധം ഇല്ലാതാക്കും. ചിയാ സീഡിൽ ഒമേഗ 3 ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും. ചിയാ സീഡ് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
എല്ലുകളുടെ ആരോഗ്യത്തിനും ചിയാ സീഡ് നല്ലതാണ്. ചിയാ സീഡിൽ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ചിയാ സീഡ്. ഇത് എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.
Discussion about this post