കൊച്ചി; എഡിജിപി അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് പിവി അൻവർ തോക്ക് ലൈസൻസിന് അപേക്ഷിച്ചിരുന്നു. നിലമ്പൂർ എംഎൽഎയെ പരിഹസിക്കാനായി യൂത്ത് ലീഗിന് കളിത്തോക്കും അയച്ചു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ.
ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് ലീഗിന് നൽകിയ മറുപടി വൈറലാവുകയാണ്.
‘കളിതോക്ക്” അയച്ച് തന്ന
യൂത്ത് ലീഗിന് സ്‌നേഹപൂർവ്വം
”ഒരു കൊട്ട നാരങ്ങ” തിരിച്ച്
കൊടുത്ത് വിടുന്നു..??
പരിമിതി മാത്രമുള്ള യൂത്ത് ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ
എന്നായിരുന്നു പിവി അൻവറിന്റെ കുറിപ്പ്.
Discussion about this post