എറണാകുളം : നടൻ നിവിൻ പോളിക്കെതിരരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് നടൻ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം 2023 ഡിസംബർ 14 ന് നിവിൻ തന്റെ സിനിമയായ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ലോക്കേഷനിൽ ആയിരുന്നു. അതിന്റെ തെളിവുകൾ തന്റെ കൈയിലുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു.
യാഥാർത്ഥ്യം തെളിയണമെന്നും നടൻ കൂട്ടച്ചേർത്തു. അന്ന് എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗൺ പ്ലാസയിൽ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാർമ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിൻ പോയത് ഇതിൽ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തിൽ ആയിരുന്നു എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എറണാകുളം നേര്യമംഗംലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽവച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിൽ ആറാം പ്രതിയാണ് നിവിൻ പോളി.
വിദേശത്തേക്ക് ജോലിയ്ക്കായി ആളെ എത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന ശ്രേയ എന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. യുവതിയുടെ പരാതിയിൽ നിവിനെതിരെ കൂട്ടബലാത്സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തിൽ നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു. യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് നടൻ പറയുന്നത്. യുവതിയെ അറിയില്ലെന്നും ഈ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് നിവിൻ പരാതിയിൽ പറയുന്നത്.
Discussion about this post