തിരുവനന്തപുരം: സിനിമാ നയം കരട് രൂപീകരണ സമിതിയിൽ നിന്നും നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. നടി നൽകിയ പീഡനപരാതിയെ തുടർന്നാണ് നടപടി. സിപിഎം നിർദേശിച്ചതിനെ തുടർന്നാണ് മുകേഷിനെ പുറത്താക്കിയത്. അതേസമയം, എംഎൽഎ സ്ഥാനത്ത് മുകേഷ് തുടരും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന കോൺക്ലേവിന് മുന്നോടിയായാണ് സർക്കാർ നയരൂപീകരണ സമിതി രൂപീകരിച്ചത്. ഷാജി എൻ കരുൺ ആണ് നയരൂപീകരണ സമിതിയുടെ ചെയർമാൻ.
മുകേഷിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. വിമർശനങ്ങൾ രൂക്ഷമായതോടെ, മുകേഷിനെ ഒഴിവാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യർ, ബി ഉണ്ണികൃഷ്ണൻ, പത്മപ്രിയ, നിഖില വിമൽ, രാജീവ് രവി, സന്തോഷ് കുരുവിള, സി അജോയ്, എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
Discussion about this post