കൊച്ചി; കഴിഞ്ഞ ദിവസമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം കഴിഞ്ഞത്. സാരിയിൽ അതിസുന്ദരിയായാണ് താരപുത്രി എത്തിയത്. വളരെ വ്യത്യസ്ഥമായ പാറ്റേണായിരുന്നു ദിയ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ബ്രൈഡൽ ലുക്ക്. സ്വർണ നൂലുകൾ കൊണ്ട് നെയ്തതാണ് ദിയയുടെ സാരി. ഒപ്പം സ്‌റ്റൈൽ ചെയ്തിരിക്കുന്ന ദുപ്പട്ടയും ദിയയെ സാധാരണ ദക്ഷിണേന്ത്യൻ വധുവിൽ നിന്ന് വ്യത്യസ്തയാക്കി.
സ്വർണ്ണ നൂലിഴ ചേർത്ത് തയ്യാറാക്കിയ കാഞ്ചീപുരം സാരിയാണ് ദിയ അണിഞ്ഞത്. നാലു ഗ്രാം ഗോൾഡ് സെറി ( പട്ടുനൂൽ ) ഉപയോഗിച്ചാണ് സാരി നെയ്തിട്ടുള്ളത്. ദിയ അണിഞ്ഞ സാരി തയ്യാറാക്കാൻ ഒരുമാസം സമയമെടുത്തു. വളരെ വ്യത്യസ്തവും ആകർഷകവുമായ പ്രിന്റുകളാണ് സാരിയിൽ ഉള്ളത്. പൂർണ്ണമായും കൈകൊണ്ട് നെയ്‌തെടുത്ത സാരിക്ക് 2 ലക്ഷത്തോളം വില വരും എന്നാണ് സാരിയുടെ നിർമ്മാതാവ് പറയുന്നത്.
കോട്ടം ചങ്ങനാശ്ശേരി സ്വദേളി ജോയൽ ജേക്കബ് മാത്യുവാണ് ദിയയ്ക്കും സഹോദരിമാർക്കുമായി സാരികൾ ഒരുക്കിയത്. സധാരണ ഹിന്ദു വധുക്കൾ പേസ്റ്റൽ കളർ തിരഞ്ഞെടുക്കാറുണ്ടെങ്കിലും പലപ്പോഴും പിച്ച്, പിങ്ക് നിറങ്ങളാണ് ഉപയോഗിക്കുന്നത്. ഇംഗ്ലിഷ് കളർ തന്നെ വേണമെന്നായിരുന്നു ദിയയുടെ ആവശ്യമെന്ന് ജോയൽ പറയുന്നു. അങ്ങനെ നീല തിരഞ്ഞെടുക്കുകയായിരുന്നു. നീല നിറം മാത്രം വരുമ്പോൾ വധുവിന്റെ മുഖം അൽപം മങ്ങിയ പോലെയാകും. അതുകൊണ്ടു തന്നെ പെട്ടെന്ന് ആളുകൾ നോക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും ഒന്ന് ആ സാരിയിൽ വേണമെന്ന് ദിയയ്ക്ക് നിർബന്ധമായിരുന്നു. അങ്ങനെ പേസ്റ്റലിൽ ബോർഡർ കോൺട്രാസ്റ്റ് ചെയ്തു. എന്നാൽ സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഇത് കോൺട്രാസ്റ്റ് പൈപ്പിങ് ബോർഡറാണ്. സൈലന്റ് ബോർഡറാണെങ്കിലും മുകളിലത്തെ ബോർഡർ ചെറുതും താഴേക്ക് ഡബിൾ ബോർഡറും വരുന്ന രീതിയിലാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് ജോയൽ പറഞ്ഞു.
ആദ്യം സിൽക്ക് സാരി നെയ്‌തെടുത്ത ശേഷം അതിലേക്ക് ഹാൻഡ് വർക്ക് ചെയ്യുകയാണ്. സർദോസി ഹാൻഡ് വർക്കാണ് സാരിയിലേത്. ത്രിഡി (സെമി പ്രഷ്യസ്) സ്റ്റോൺസും ടൂബീഡ്‌സും നൂലും ഉപയോഗിച്ചുള്ള ത്രീഡി എംബലിഷൻസാണ് നൽകിയിരിക്കുന്നത്.സാധാരണ എല്ലാവരും ഫ്‌ലോറൽ പ്രിന്റാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ പക്ഷികളെ ഇഷ്ടമുള്ളയാളായതിനാൽ ദിയയുടെ സാരിയിൽ ബേർഡി മോട്ടിവ്‌സാണ് ചെയ്തിരിക്കുന്നത്.
ദിയയുടെ സാരിയിലുള്ള ബേർഡ് മോട്ടിവ്‌സിലെ പിങ്കിന്റെയും പീച്ചിന്റെയും പല ഷെയ്ഡുകളിൽ നിന്നാണ് അഹാനയുടെയും സിന്ധുകൃഷ്ണയുടെയും സാരികളും ഇഷാനിയുടെയും ഹൻസികയുടെയും ദാവണികളും തയാറാക്കിയിരിക്കുന്നത്. ടിഷ്യൂ കാഞ്ചീപുരം സാരിയാണ് അഹാനയുടേത്. അഹാനയുടെ സാരിക്ക് 60,000 രൂപ വില വരും
Discussion about this post