ആലുവ; മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യാനും അതിനുശേഷം ടണൽ പോലെയുള്ള അനുബന്ധ പദ്ധതികൾ പഠിച്ചു നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് നേരിട്ട് നിവേദനം നൽകാൻ തീരുമാനിച്ച് മുല്ലപ്പെരിയാർ ഏകോപന സമിതി. ഇന്നലെ വൈകുന്നേരം ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് (ആലുവ) ഹാളിൽ വച്ച് നടന്ന മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം .
ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ കൂടാതെ മറ്റ് എല്ലാ എംപിമാരുടെയും സംസ്ഥാന സർക്കാരിന്റെയും തമിഴ്നാട് സർക്കാറിന്റെയും പിന്തുണയും തേടുമെന്നു സമിതി കൺവീനർ പ്രകാശൻ അറിയിച്ചു.
ഡി എസ്പി ജെപി പ്രസിഡൻറ് കെ എസ് ആർ മേനോൻ, ജനറൽ സെക്രട്ടറി എസ് എസ് മേനോൻ, ഓർഗനൈസിംഗ് സെക്രട്ടറി സുധീർ പണിക്കർ, തുടങ്ങിയവർ സംസാരിച്ചു. ആർ ബി എസ് മണി സേവ് കേരള മിഷൻ സ്വാഗതം പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന് 130 വയസ്സാകുന്ന ഒക്ടോബർ 10 ന് വള്ളക്കടവിൽ എത്തും വിധം സമിതിയുടെ നേതൃത്വത്തിൽ ജാഥയും, ഡാം സ്ഥിതി ചെയ്യുന്ന കുമിളി പഞ്ചായത്ത് പടിക്കൽ കേരളീയരുടെ കൂട്ട ധർണയും നടത്താൻ യോഗം തീരുമാനിച്ചു.
അഡ്വ. സോണു അഗസ്റ്റിൻ (സുരക്ഷ ), അഡ്വ. ഡൽബി ഇമ്മാനുവൽ (സുരക്ഷ ), അഡ്വ.പി ടി രാധാകൃഷ്ണൻ (സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം ), സാബു ജോസ് ( കെ സി ബി സി ), മുക്കാപുഴ നന്ദകുമാർ, നാഷണൽ ഹിന്ദു ലീഗ്, Dr. രാജീവ് (NHL), ബാബു നെടുംകണ്ടം (RPI ), വി ജോൺ പൗലോസ് (സേവ് കേരള ടീം ), സാബു പരിയാരത്ത് ( ആലുവ പൗര സംരക്ഷണ സമിതി ), അബ്ദുൽ ഗഫൂർ, ഇളമന (സേവ് കേരള ബ്രിഗേഡ് ), വത്സമ്മ രാജൻ, അഡ്വ. സേതുലക്ഷ്മി ദിലീപ് എന്നിവരും സംസാരിച്ചു.
Discussion about this post