ഓണം ദാ വീട്ടുമുറ്റത്തെത്തി. തിരുവോണത്തിനായി ഒരുക്കങ്ങൾ നടത്തുന്നതിനിടെ സൗന്ദര്യപരിപാലനവും ഒരുഘടകമാണ്. ഓണ ഒരുക്കങ്ങൾക്കിടെയുള്ള ചെലവുകളിൽ ബ്യൂട്ടിപാർലറിൽ പോയി കാശ് കളയാൻ ഇല്ലെന്നാണെങ്കിൽ ദാ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില ഫേഷ്യലുകൾ പരിചയപ്പെട്ടോളൂ
പല സെറ്റപ്പുകൾ അടങ്ങിയതാണ് ഫേഷ്യൽ. അത് ആദ്യം അറിയാം.
ക്ലെൻസിംഗ്
ചർമ്മസംരക്ഷണത്തിന്റെ ആദ്യ ഘട്ടം എന്നത് മുഖം വൃത്തിയാക്കുക എന്നതാണ്.അഴുക്ക്,അമിത എണ്ണമയം,മേക്കപ്പ് എന്നിവ മാറ്റി ചർമ്മത്തെ കൂടുതൽ പോഷകങ്ങൾ ആഗീരണം ചെയ്യാൻ പാകത്തിലാക്കുന്നു
എക്സ്ഫോളിയേഷൻ എക്സ്ഫോളിയേഷൻ ചർമത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും ചർമത്തിന്റെ നിറം മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു. ഏതൊരു ഫേഷ്യലിനും ഇത് നിർബന്ധമാണ്. ഒരു എൻസൈം അല്ലെങ്കിൽ കെമിക്കൽ എക്സ്ഫോളിയേറ്റർ (ഗ്ലൈക്കോളിക് ആസിഡ് പോലുള്ളവ) ഉപയോഗിക്കുക. ഫേസ് സ്‌ക്രബുകൾ മുഖത്ത് സ്‌ക്രാച്ചിങ്ങിന് കാരണമാകുമെന്നതിനാൽ ബ്രൈറ്റനിംഗ് പീലുകൾ നല്ലൊരു ഓപ്ഷനാണ്.
ആവി പിടിക്കൽ
വീട്ടിൽ ഫേഷ്യൽ ചെയ്യുമ്പോൾ ആവി പിടിക്കുന്നതിൽ തുടങ്ങുന്നത് നല്ലതാണ്.ഇത് ചർമ്മത്തെ റിലാക്‌സ് ചെയ്യുകയും സുഷിരങ്ങൾ തുറക്കുകയും ചെയ്യുന്നു.ഇത് ചര്മ്മംത്തിലെ വിഷാംശം പുറത്തുകളയാനും ഫേഷ്യലിന്റെ ഗുണങ്ങൾ നിലനിര്ത്താനും സഹായിക്കും
ഫെയ്‌സ്മാസ്‌ക്
ആവി പിടിച്ചതിനു ശേഷം മുഖത്ത് ഫെയ്സ് മാസ്‌ക് അപ്ലൈ ചെയ്യാം. മുഖ ചർമത്തിലെ സുഷിരങ്ങൾ തുറന്നിരിക്കുന്നതിനാൽ ഇപ്പോൾ അനുയോജ്യമായ ഫെയ്സ് മാസ്‌ക് അപ്ലൈ ചെയ്യാനുള്ള സമയമാണ്. ചർമത്തിന്റെ തരത്തിന് അനുയോജ്യമായ ഷീറ്റ് മാസ്‌ക് തിരഞ്ഞെടുക്കുക.
ടോണിംഗ്
ഇപ്പോൾ നിങ്ങളുടെ ചർമ്മത്തിന് ഫെയിസ് മാസ്‌കിന്റെ ഗുണങ്ങൾ എല്ലാം ലഭിച്ചു കുതിർന്നു ഇരിക്കുന്നുണ്ടാകും.കുഴികൾ ഒക്കെ അടച്ചു അഴുക്കും വിഷാംശവും നീക്കി സീൽ ചെയ്യേണ്ട സമയമാണിത്.ടോണർ അഴുക്ക് നീക്കി സുഷിരങ്ങൾ സീൽ ചെയ്യാൻ സഹായിക്കും.മുഖക്കുരുവിന്റെ പാടുകൾ മാറ്റാനും ചർമ്മത്തിന് ജലാംശം നിലനിര്ത്താനും ഇത് സഹായിക്കും
ആദ്യം നന്നായി മുഖം കഴുകി, പാൽ ഉപയോഗിച്ച് മുഖം നല്ലതു പോലെ വൃത്തിയാക്കാവുന്നതാണ്. പാലിൽ അൽപം പഞ്ഞി കൊണ്ട് മുക്കി ഇത് മുഖത്ത് തുടച്ചെടുക്കണം. പാലിന് പകരം മുട്ടയുടെ വെള്ള ഉപയോഗിക്കുന്നതും നല്ലതാണ്. പാലിലുള്ള ലാക്ടിക് ആസിഡ് ആണ് മുഖത്തെ അഴുക്കെല്ലാം നീക്കി മുഖം വൃത്തിയാക്കാൻ സഹായിക്കുന്നത്.
സ്‌ക്രബ്ബിങ്
മുഖത്തെ മൃതകോശങ്ങളെ നീക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനായി പഞ്ചസാര കൊണ്ട് നമുക്ക് സ്‌ക്രബ്ബർ തയ്യാറാക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തിലെ മൃതകോശങ്ങളെയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ആവി പിടിക്കുക
ഇത് സ്‌ക്രബ്ബ് ചെയ്തതിനു ശേഷം മുഖത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിനും മൃതകോശങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ആവി പിടിക്കാൻ ബുദ്ധിമുട്ടുള്ളവർ വൃത്തിയുള്ള ടവ്വൽ ചൂടുവെള്ളത്തിൽ പിഴിഞ്ഞ് ഇത് കൊണ്ട് മുഖത്തിന്റെ മുക്കും മൂലയും തുടക്കാവുന്നതാണ്.
ഫേസ്പാക്ക് തയ്യാറാക്കാം
കട്ടത്തൈര്, മഞ്ഞൾപ്പൊടി അൽപം, വെളിച്ചെണ്ണ, നാരങ്ങ നീര്, തേൻ. എല്ലാ ചേരുവകളും നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. തേച്ച് പിടിപ്പിക്കുക എന്നതിലുപരി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ചുരുങ്ങിയത് 20 മിനിട്ടെങ്കിലും ഇത് മുഖത്തുണ്ടാവണം. സാധാരണ ഫേഷ്യൽ ചെയ്യുമ്പോൾ അത് കഴുത്തിലും നിറവ്യത്യാസം തോന്നാതിരിക്കാൻ മുഖവും കഴുത്തും ചെയ്യുന്നു. അതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. 20 മിനിട്ട് ശേഷം അൽപം ഐസ് വെള്ളത്തിൽ മുഖത്ത് നിന്ന് ഈ കൂട്ട് തുടച്ചെടുക്കാവുന്നതാണ്.
2
സ്റ്റെപ്പ് 1 – ക്ലെൻസിങ്
ചർമ്മം ക്ലെൻസ് ചെയ്യുകയാണ് ആദ്യമായി വേണ്ടത്. ഇതിനായി 1 ടേബിൾ സ്പൂൺ പാലും അൽപ്പം തക്കാളിയുടെ നീരോ അല്ലെങ്കിൽ പൾപ്പോ എടുക്കുക. ഇത് യോജിപ്പിച്ച് മുഖത്ത് മൃദുവായി തേച്ച് പിടിപ്പിക്കുക.
സ്റ്റെപ്പ് 2 – സ്‌ക്രബ്
ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതാണ് സ്‌ക്രബ്. ഇതിനായി 1 ടീ സ്പൂൺ തക്കാളിയുടെ പൾപ്പ്, അര് ടീ സ്പൂൺ അരിപ്പൊടി, അര ടീ സ്പൂൺ പഞ്ചസാര, അര ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർക്കുക. ഇത് യോജിപ്പിച്ച ശേഷം മുഖത്തിട്ട് നന്നായി സ്‌ക്രബ് ചെയ്യുക.
സ്റ്റെപ്പ് 3 – മാസ്‌ക്
1 ടീ സ്പൂൺ തക്കാളി പൾപ്പ്, 1 ടീ സ്പൂൺ തേൻ, 1 ടീ സ്പൂൺ കടലമാവ് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കുക.
Discussion about this post