ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ വേറിട്ട പരീക്ഷണവുമായി ജപ്പാനീസ് ടെക്ക് കമ്പനി. രസകരമായ മാർഗമാണ് കമ്പനി ജീവനാക്കാരെ ഉർജസ്വലരാക്കാനായി കണ്ടെത്തിയത്. പൂച്ചകളെ വളർത്തുക.
പൂച്ചകളെ കമ്പനിയിൽ വളർത്തിയാൽ അവരുമായി ജീവനക്കാർക്ക് കളിക്കാനും നേരം ഇടപഴകാനുമെല്ലാം സാധിക്കുമെന്ന ചിന്തയാണ് ഇത്തരത്തിലൊരു നീക്കത്തിന് കാരണം. വെബ്, ആപ് ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ടോക്കിയോ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ ക്യൂനോട്ട് ആണ് പൂച്ചകളെ വളർത്തുന്നത്.
പത്ത് പൂച്ചകളെയാണ് ഇത്തരത്തിൽ കമ്പനിയിൽ വളർത്തുന്നത്. കമ്പനിയിലെ പത്ത് പൂച്ചകൾക്കും ഉണ്ട് ജോലി. കമ്പനിയിലെ 32 ജീവനക്കാരുമായി കളിക്കുക എന്നതാണ് ഈ പൂച്ചകളുടെ ജോലി. 2004 മുതലാണ് കമ്പനിയിൽ പൂച്ചകളുടെ ജോലി. ഒരു റസ്‌റ്റോറന്റിൽ നിന്നും കണ്ടെത്തിയ ഫതൂബ എന്ന് പേരുള്ള പൂച്ചയായിരുന്നു അമ്പനിയിലെ ആദ്യത്തെ അതിഥി. പിന്നീട് മറ്റ് പൂച്ചകളെ കൂടി കമ്പനിയിൽ എത്തിക്കുകയായിരുന്നു.
ടീമിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയാണ് ഹതൂബ. ഇൗ പൂച്ചക്ക് ആണ് കമ്പനിയിലെ ഉയർന്ന റാങ്കായ ‘ചെയർ ക്യാറ്റ്’ പദവി. മറ്റ് പൂച്ചകൾക്ക് മാനേജർ, ഗുമസ്തൻ എന്നിങ്ങനെ പല പദവികൾ നൽകിയിരിക്കുന്നു. പൂച്ചകൾക്ക് മാത്രമായി രണ്ട് നിലകളാണ് കമ്പനിയിൽ നൽകിയിരിക്കുന്നത്.
Discussion about this post