ഓണം അടുത്തതോടെ തിരുവോണനാളിൽ സുന്ദരന്മാരും സുന്ദരിമാരും ആകാനുള്ള തിരക്കിലാണ് ആളുകൾ. ഇന്നത്തെ കാലത്ത് അണിഞ്ഞൊരുങ്ങി രണ്ട് ഫോട്ടോ സ്റ്റാറ്റസ് കൂടി ഇട്ടില്ലെങ്കിൽ ഓണഘാഷോ പൂർത്തിയാവാത്ത പോലെയാണ്. എത്ര ഒരുങ്ങിയാലും മുഖത്തെ കുരുക്കൾ അഭംഗിയാവുമെന്ന ടെൻഷനിലാണോ? എന്നാൽ വിഷമിക്കണ്ട ഇനി എഴ് രാത്രികൾ കൂടി നമ്മുടെ മുൻപിലുണ്ട്. ഒന്ന് ശ്രമിച്ചാൽ മുഖക്കുരുവിനെ കുറച്ച് മുഖം കൂടുതൽ തിളക്കമുള്ളതാക്കാം.
വെറും രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് രാത്രിയിൽ ചർമ്മത്തിന് അൽപ്പം കരുതലാവാം
ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് മഞ്ഞൾ. സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മുഖക്കുരു മാറാനും, മുഖത്തെ കരിവാളിപ്പ് പോകാനും പാടുകൾ പോകാനും തിളങ്ങാനുമൊക്കെ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞളിന്റെ കൂടെ ചില ചേരുവകൾ കൂടി ചേരുമ്പോൾ ഗുണം ഇരട്ടിക്കും.മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ, ആന്റി ഇൻഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റ് എന്നിവ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും മുഖക്കുരു കുറയ്ക്കാനും സഹായകമാണ്. മഞ്ഞൾ മാസ്‌ക്ക് ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ കറുപ്പ് നീക്കം ചെയ്യുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു.മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മഞ്ഞളിൽ ഉണ്ട്.
മുഖത്തിന്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിന് സഹായിക്കുന്ന സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ ഉപയോ?ഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറ്റാർവാഴ ചർമ്മത്തിന് തിളക്കം നൽകുന്ന വിവിധ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. ചർമ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്ന സംയുക്തമായ മെലാനിൻ അധിക അളവിൽ ഉത്പാദിപ്പിക്കുന്നതിന് പല ഘടകങ്ങളും കാരണമാകുന്നു. കറ്റാർവാഴയിൽ അലോയിൻ അടങ്ങിയിട്ടുണ്ട്.മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
രാത്രി കിടക്കാൻ നേരം അൽപ്പം മഞ്ഞൾ പൊടിയോ അരച്ചതോ എടുത്ത് കറ്റാർവാഴ ജെല്ലും ചേർത്ത് യോജിപ്പിക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കിയ മുഖത്ത് തേച്ച് പിടിപ്പിച്ച ഉണിങ്ങിയ ശേഷം കിടന്ന് ഉറങ്ങുക. രാവിലെ കഴുകി കളയുക. ഒരാഴ്ച ഇത് തുടർച്ചയായി ഉപയോഗിച്ചാൽ മുഖക്കുരുവിന് മാറ്റം വരും.
Discussion about this post