മ്യൂണിക്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ. സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് പ്രഖ്യാപിച്ചത്. മ്യൂണികില്‍ ചേര്‍ന്ന ലോക രാഷ്ട്രങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനത്തിലെത്തിയത്.
ഈ മാസം 25ന് സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമാധാന ചര്‍ച്ച ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കാനിരിക്കെയാണ് വെടി നിര്‍ത്തലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
സിറിയയിലെ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനും ലോക രാഷ്ട്രങ്ങള്‍ ഉറപ്പു നല്‍കിയെന്നും ജോണ്‍ കെറി വ്യക്തമാക്കി. വിമത നിയന്ത്രണത്തിലുള്ള അലപ്പോ നഗരത്തിന് നേരെ റഷ്യന്‍ പിന്തുണയോട് കൂടി അസദ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയത് സിറിയന്‍ പ്രതിസന്ധി കൂടുതല്‍ വഷളാക്കിയിരുന്നു.
Discussion about this post