മലയാളസിനിമലോകത്ത് നിന്നും പ്രണയിച്ച് വിവാഹിതരായവരിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ജോഡിയാണ് ജയറാം-പാർവ്വതി. ഇരുവരും ഒന്നിച്ച സിനിമകളും മലയാളിയ്ക്ക് ഏറെ ഇഷ്ടമാണ്.1992 സെപ്തംബർ ഏഴിനായിരുന്നു പാർവതിയും ജയറാമും വിവാഹിതരായത്. വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രണയകാലത്തെ കുറിച്ച് ഓർക്കുകയാണ് പാർവ്വതി.
സിനിമയിൽ ജയറാമിനേക്കാൾ സീനിയറാണ് പാർവതി. മൂന്ന് നാല് പടങ്ങളിൽ ഒന്നിച്ചഭിനയിച്ചപ്പോഴേക്കും തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകൾ വന്നിരുന്നു എന്ന് പറയുന്നു പാർവതി. എന്നാൽ തുടക്കക്കാരനായ ജയറാം പബ്ലിസിറ്റിക്കു വേണ്ടി സ്വയം അടിച്ചിറക്കുന്നതാണെന്നാണ് ആദ്യം തോന്നിയത് എന്നും പാർവതി കൂട്ടിച്ചേർത്തു. ജയറാമിനോട് അതിന്റെ പേരിൽ വഴക്കിട്ടിട്ടുണ്ട്. പിന്നെ സെറ്റിൽവച്ചു കണ്ടാൽ പോലും മിണ്ടാതായി. മനപ്പൂർവം തന്നെ മസിൽ പിടിച്ചിരുന്നു. എന്നാൽ ഏറെനാൾ അങ്ങനെ മിണ്ടാതിരിക്കാൻ കഴിയില്ലെന്നു മനസിലായെന്ന് പാർവ്വതി പറയുന്നു. താനും ജയറാമും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ തന്റെ അമ്മ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയതെന്നാണ് പാർവ്വതി പറയുന്നത്. തങ്ങൾ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെല്ലാം അമ്മ ഒഴിവാക്കിയിരുന്നു എന്ന് താരം തുറന്നുപറഞ്ഞു.
രസകരമായൊരു കാർ ചേസിംഗിന്റെ കഥയും പാർവ്വതി പങ്കുവെക്കുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ ‘തലയണമന്ത്ര’ത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം തിരുവനന്തപുരത്തു നടക്കുകയാണ്. ജയറാമിന്റെ ഭാഗം അന്നു ചിത്രീകരിക്കുന്നില്ലെന്ന ധാരണയിൽ അമ്മ അന്ന് വന്നില്ല. എന്നാൽ അവസരം തിരിച്ചറിഞ്ഞ് ജയറാം സെറ്റിലെത്തി.ഷൂട്ടിങ് കഴിഞ്ഞു തിരിച്ചുപോകാൻ ഞാൻ കാറിൽ കയറിയപ്പോൾ ജയറാമും ഒപ്പം കൂടി. അപ്പോഴുണ്ട് മറ്റൊരു കാറിൽ അമ്മ വരുന്നു. കാർ പറപ്പിച്ചു വിട്ടോളാൻ യൂണിറ്റിലെ ഡ്രൈവറോട് ജയറാം പറഞ്ഞു. അമ്മ പിന്നാലെ ചേസ് ചെയ്ത് ബേക്കറി ജംഗ്ഷനിലിട്ടു പിടികൂടി,’ പാർവതി പറയുന്നു.എന്നെ കാറിൽനിന്നിറക്കി അമ്മയുടെ കാറിൽകയറ്റി. ചമ്മിനിൽക്കുന്ന ജയറാമിനെ രൂക്ഷമായി നോക്കി അമ്മയും കാറിൽക്കയറി.വൈകാതെ ജയറാമിനൊപ്പമുള്ള സിനിമകളെല്ലാം വേണ്ടെന്നുവച്ചു
കല്യാണ സമയത്ത് പോലം അച്ഛനും അമ്മയും തന്നോട് അധികം സംസാരിച്ചിരുന്നില്ല എന്ന് പാർവതി പറയുന്നു. ‘ചടങ്ങിന് ശേഷം ജയറാമിന്റെ വീട്ടിലേക്ക് പോയപ്പോൾ കൊണ്ടുവിടാനായി അച്ഛനും അമ്മയും വന്നില്ല. നാലാം നാൾ തിരികെ പെൺവീട്ടിലേക്കു പോകുന്ന ചടങ്ങിനായും വീട്ടിൽ നിന്ന് ആരും വിളിച്ചില്ല. എട്ട് മാസത്തോളം അമ്മയുടെ മൗനം തുടർന്നു. ഞാൻ ഗർഭിണിയായ ശേഷമാണ് അമ്മ എന്നോടു സംസാരിച്ചത്,’ പാർവതി പറയുന്നു
Discussion about this post