എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം. എന്നാൽ വെറ്റിലയ്ക്ക് ഔഷധ ഗുണങ്ങൾ മാത്രമല്ല…. ഈ ഇലയ്ക്ക് അങ്ങ് അടുക്കളയിലും കാര്യം ഉണ്ടെന്നേ..
ഒരു വ്യത്യസ്തമായ വിഭവം വെറ്റില ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റും. വേറെ ഒന്നുമല്ല. വെറ്റില ഹൽവ. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
– ആദ്യം തന്നെ പത്തോ പതിനഞ്ചോ പുതിയ വെറ്റില ഇലകൾ തണ്ട് കളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇത് മിക്‌സി ജാറിൽ ഇട്ടു അരച്ചെടുക്കുക.
– വെറ്റില അരച്ചത് അരിച്ചെടുക്കുക ഇതിലേക്ക് കാൽ കപ്പ് കോൺ ഫ്‌ലോർ കുറച്ചു കുറച്ചായി ചേർത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നേർപ്പിക്കുക.
– ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കുറച്ചു ഡ്രൈ ഫ്രൂട്‌സ് ഇട്ടു വഴറ്റുക. ഇത് കോരി വയ്ക്കുക. ശേഷം പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി പഞ്ചസാര പാനി ഉണ്ടാക്കുക.
– ഇത് തിളയ്ക്കാൻ തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കിയ വെറ്റില മിക്‌സ് ഇതിലേക്ക് ഒഴിക്കുക. മീഡിയം ഫ്‌ലെയ്മിൽ വച്ച്, ഇടവിടാതെ ഇളക്കുക. ഇത് കട്ടിയായി വരുമ്പോൾ ഒരു ടീസ്പൂൺ നിറച്ച് നെയ്യ് കൂടി ചേർത്ത് നന്നായി ഇളക്കുക. അഞ്ചു മിനിറ്റിന് ശേഷം, നേരത്തെ വറുത്തു വെച്ച ഡ്രൈ ഫ്രൂട്‌സ് കൂടി ഇതിലേക്ക് ചേർത്ത് ഇളക്കി ഇറക്കി വയ്ക്കാം. ചൂടുള്ളപ്പോൾ തന്നെ, നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഹൽവ പകർന്നു വയ്ക്കുക. ഹൽവ റെഡി … കഴിച്ചോള്ളൂ…
Discussion about this post