എറണാകുളം : നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് വിശദമായി രേഖപ്പെടുത്തും.കഴിഞ്ഞ ദിവസം .യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
ദുബായിൽ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ആയിരുന്നു താൻ എന്നാണ് നിവിന്റെ വാദം. എന്നാൽ യുവതി പറയുന്നത് താൻ അന്ന് ഉറക്കപ്പിച്ചയിലാണ് തീയതി പറഞ്ഞത് എന്നും ശരിയായ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ് . ചാനലിൽ പറഞ്ഞ ഒരു തീയതിയുടെ പേരിൽ തന്നെ ആക്ഷേപിക്കുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിൻ പോളിക്ക് എതിരെയുളള കേസ്.
ഇതിന് പിന്നിൽ ഗുഢാലോചനയാണ് എന്നാണ് നിവിൻ പോളി പറയുന്നത്. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസം നിവിൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകൻ വിനീത് ശ്രീനിവാസൻ പ്രതികരിച്ചിരുന്നു.
Discussion about this post