എറണാകുളം: അഭിമുഖത്തിനിടെ മോശം ചോദ്യം ചോദിച്ച അവതാരകനെ കണക്കിന് കൊടുത്ത് നടി മനീഷ കെ.എസ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു ശക്തമായ ഭാഷയിൽ മനീഷ മറുപടി നൽകിയത്. യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പല പ്രമുഖ നടന്മാരും സംവിധായകർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരും നടിമാരുടെ വാതിലിൽ മുട്ടാറുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അവതാരകന്റെ ചോദ്യം. വാതിലിൽ ആരെങ്കിലും മുട്ടിയപ്പോൾ അവസരത്തിന് വേണ്ടി തുറന്ന് കൊടുത്തിട്ടുണ്ടോ എന്നായിരുന്നു അവതാരകൻ നടിയോട് ചോദിച്ചത്. അശ്ലീലം കലർന്ന ചോദ്യത്തിന് അപ്പോൾ തന്നെ നടി മുഖത്തടിച്ച പോലെ മറുപടി നൽകി. ‘ നിന്റെ അമ്മയോട് പോയി ചോദിക്ക് ‘ എന്നായിരുന്നു നടി ഇതിന് നൽകിയ മറുപടി.
എന്ത് ഊള ചോദ്യമാണ് താൻ ചോദിക്കുന്നത്. മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്‌സ്പീരിയൻസ്. നിനക്ക് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതൽ ആണ്. വീട്ടിൽ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ. അല്ലെങ്കിൽ പെങ്ങളോട്?. സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകൾ അല്ലെ?. ആളും തരവും നോക്കി സംസാരിക്കണം എന്നിങ്ങനെ ആയിരുന്നു നടി പറഞ്ഞത്. എനിക്ക് പരിചയമുള്ളവർ തന്നെ ഇങ്ങനെ ചോദിച്ചാൽ ചെപ്പക്കുറ്റിയ്ക്ക് അടിയ്ക്കുമെന്നും നടി പറയുന്നുണ്ട്.
ടെലിവിഷൻ സീരിയലുകളിലൂടെ എല്ലാവർക്കും സുപരിചിതയാണ് മനീഷ. അടുത്തിടെ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ എത്തിയ നടിയ്ക്ക് വലിയ ആരാധകർ ഉണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയും കൂടിയാണ് താരം.
അതേസമയം വീഡിയോയുമായി ബന്ധപ്പെട്ട് അവതാരകനോ നടിയോ ബന്ധപ്പെട്ട ആളുകളോ പ്രതികരിച്ചിട്ടില്ല. പ്രാങ്ക് വീഡിയോ ആണോ ഇതെന്നും സംശയമുണ്ട്.
Discussion about this post