കഴിഞ്ഞ ദിവസമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹം കഴിഞ്ഞത്. കല്യാണം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഫോട്ടേസ് എല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കല്യാണം വളരെ സിപിംളായാണ് നടത്തിയിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് അതിഥികൾ മാത്രമാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ഇപ്പോഴിതാ ലളിതമായ വിവാഹത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിയ. യുട്യൂബിൽ പങ്കുവെച്ച വ്ളോഗിലാണ് വിവാഹത്തെ കുറിച്ചും ഒരുക്കത്തെ കുറിച്ചുമെല്ലാം ദിയ സംസാരിക്കുന്നത്. സിംപിളാണെന്ന് കാണിക്കാനല്ല സാരിയും മേക്കപ്പും കുറച്ചത്. തനിക്ക് അതെല്ലാം ചെയ്യാൻ മടിയായിട്ടാണെന്നാണ് ദിയ കൃഷ്ണ പറയുന്നത്. എന്നാൽ തന്റെ വീട്ടിലുള്ളവർ മേക്കപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർ അടിപൊളിയായാണ് ഒരുങ്ങിയിരുന്നത്. എനിക്ക് എപ്പോഴും സിപിംളായി ഇരിക്കാനാണ് ആഗ്രഹം . കണ്ണാടിയിൽ നോക്കുമ്പോൾ ബെറ്റർ എന്ന ഫീലേ വരാൻ പാടുള്ളൂ. അതിനപ്പുറം എനിക്ക് ഇഷ്ടമല്ല’-ദിയ വീഡിയോയിൽ പറയുന്നു
എന്നാൽ ഈ വാക്കുകൾ ഒന്നും അല്ല സോഷ്യൽ മീഡിയയിൽ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത് . ദിയയുടെ അച്ഛൻ കുറിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്. ജോലി ചെയ്ത് സമ്പാദിച്ച പണംകൊണ്ട് ദിയ സ്വന്തം വിവാഹം നടത്തിയതിൽ ഒരു അച്ഛനെന്ന നിലയിലുള്ള അഭിമാനം എന്നാണ് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിലുള്ളത്.
ഞാൻ പറഞ്ഞുകൊടുത്തത് കുറച്ചൊക്കെ അവർ മനസ്സിലാക്കി.. ബാക്കി അവർ, അവരുടെ ജീവിത അനുഭവത്തിൽ നിന്നും നേടിയെടുത്തു.. അവർ അവരുടെ ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു…. ദൈവാനുഗ്രഹം കൂടി വന്നപ്പോൾ അവർക്കു സ്വന്തംകാലിൽ നിൽക്കാനുള്ള കെൽപ്പും പ്രകൃതി ഒരുക്കി കൊടുത്തു. നാല് മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയി.. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസ്സും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാൻ മാത്രമാണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത്. ഒരിക്കൽ കൂടി എല്ലാർക്കും നന്ദി..’-കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇതിന് താഴെ നിരവധി പേരാണ് ദിയ കൃഷ്ണയെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മനോഹരമായ വിവാഹം , സ്വന്തമായി സമ്പാദിച്ച്, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള വിവാഹമാണ് ദിയ നടത്തിയതെന്നും അത് എല്ലാവർക്കും മാതൃകയാക്കാവുന്നതാണെന്നുമാണ ്കമ്മൻുകൾ കുറിച്ചിരിക്കുന്നത്.
Discussion about this post