ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആർഎസ്എസ് എന്താണെന്ന് അറിയണമെങ്കിൽ താങ്കളുടെ അമ്മൂമ്മയായ ഇന്ദിരാഗാന്ധിയോട് ചോദിച്ചു നോക്കൂ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആർഎസ്എസ് എന്താണെന്ന് അറിയണമെങ്കിൽ രാഹുൽ ഗാന്ധി ഇനിയും ഒരുപാട് തവണ ജനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിനെതിരായ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ മറുപടി.
ഇന്ത്യയെ ആർഎസ്എസ് ഒരു ആശയമം മാത്രമായി ആണ് കാണുന്നത്. എന്നാൽ, ആശയങ്ങളുടെ ഒരു സമന്വയമായാണ് ഇന്ത്യയെ തങ്ങളുടെ പാർട്ടി കാണുന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. പാകിസ്താനെതിരെ രാഹുൽ ഗാന്ധിയുടെ അമ്മൂമ്മ നിർണായകമായ പോരാട്ടം നടത്തിയ സമയത്തെ കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയില്ലെന്ന് തോന്നുന്നു. മരിച്ചവരുമായി സംസാരിക്കാൻ എന്തെങ്കിലും സാങ്കേതിക വിദ്യയുണ്ടെങ്കിൽ അക്കാലത്തെ ആർഎസ്എസിന്റെ പങ്കിനെ കുറിച്ച് രാഹുൽ ഗാന്ധി മുത്തശ്ശിയോട് ചോദിക്കണം. അല്ലെങ്കിൽ ചരിത്രത്തിന്റെ താളുകളിൽ അത് തിരഞ്ഞ് കണ്ട് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനെ കുറിച്ച് മനസിലാക്കണമെങ്കിൽ നിരവധി ജന്മങ്ങൾ രാഹുലിന് ജനിക്കേണ്ടി വരും. ഒരു രാജ്യദ്രോഹിക്ക് ആർഎസ്എസ് എന്ന സംഘടനയെ മനസിലാക്കാൻ കഴിയില്ല. വിദേശത്ത് പോയി രാജ്യത്തെ വിമർശിക്കുന്നവർക്ക് ആർഎസ്എസ് എന്താണെന്ന് മനസിലാവില്ല. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി മാത്രമാണ് രാഹുൽ വിദേശത്തേക്ക് പോയത്. ഇന്ത്യയുടെ സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നുമാണ് ആർഎസ്എസഎ പിറവിയെടുത്തതെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post