അച്ഛനെ പോലെ തന്നെ വെള്ളിത്തിരയിൽ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപിയുടെ മക്കളിൽ ഇളയവനായ മാധവ് സുരേഷ്. അച്ഛന്റെയും ചേട്ടന്റെയും വഴിയിലൂടെ സിനിമാ ലോകത്തെത്തിയ മാധവിന്റെ ആദ്യത്തെ ചിത്രമായ കുമ്മാട്ടിക്കളി തീയറ്ററുകളിലെത്താൻ പോവുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിനിടെ നൽകിയ അഭിമുഖത്തിൽ മാധവ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഒരു അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങൾ അച്ഛന വീട്ടിലെത്തി പങ്കുവക്കാറുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മാധവ്… രാഷ്ട്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അച്ഛന് സംഭവിച്ച ഒരു അപകടത്തെ കുറിച്ചാണ് മാധവ് മനസ് തുറന്നത്.
‘അച്ഛ്‌ന സിനിമയിൽ ഉണ്ടായ സ്ട്രഗിളുകളെ കുറിച്ചാണ് വിട്ടിൽ വന്ന് പറയാറുള്ളത്. അച്ഛൻ അഭിനയിച്ച രാഷ്ട്രം എന്ന സിനിമയിൽ ഒരു ഗ്രാനേഡ് സീൻ ഉണ്ടായിരുന്നു. ബാക്കിലോട്ട് കൈ വലിച്ച് പടക്കം പോലുള്ളവ എറിയുന്നതായിരുന്നു സീൻ. എന്നാൽ, എറിയുന്നതിന്റെ ടൈമിംഗ് തെറ്റിപ്പോയി. എറിഞ്ഞപ്പോഴേക്കും കയ്യിന്റെ അടുത്ത് വച്ച് അത് പൊട്ടുകയായിരുന്നു. മൂന്നാഴ്ച്ചയോളം അച്ഛന്റെ കയ്യിൽ ആ കെട്ടുണ്ടായിരുന്നു. കുറച്ചുകൂടി ഭീകരമായ പൊട്ടിത്തറിയായിരുന്നെങ്കിൽ കൈ അതിന്റെ കൂടെ പോവുമായിരിന്നു’- മാധവ് പറഞ്ഞു.
ഇത്തരത്തിലുള്ള റിസ്‌കുകൾ സിനിമയുടെ ഭാഗമാണെന്നും മാധവ് കൂട്ടിച്ചേർത്തു. എന്നാൽ, ഇതിനേക്കാൾ റിസ്‌ക് ഉള്ള ജോലികൾ ഉണ്ട്. അത്തരം ജോലി ചെയ്യുന്ന ആൾക്കാരുമുണ്ടെന്നും മാധവ് പറഞ്ഞു.
Discussion about this post