കാബൂൾ: അഫ്ഗാൻ- പാക് അതിർത്തിയിൽ ഇരു വിഭാഗം സൈനികർക്ക് തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ 8 അഫ്ഗാൻ താലിബാൻ സൈനികർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.
താലിബാൻ സൈനികരാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ പാകിസ്താന്റെ സൈനിക ക്യാമ്പുകൾക്ക് നേരെ താലിബാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാകിസ്താൻ സൈന്യവും തിരിച്ച് ആക്രമിച്ചു. ഇതിലാണ് താലിബാൻ സൈനികർ കൊല്ലപ്പെട്ടത്.
താലിബാൻ കമാൻഡർമാരായ ഖാലിൽ, ജാൻ മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പാക് സൈനികർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പാക് സൈന്യം പ്രതികരിച്ചിട്ടില്ല.
Discussion about this post