രാവിലെയും വൈകീട്ടും ഒരു ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോയെന്ന് കരുതുന്നവരാകും നമ്മളിൽ പലരും. എന്നാൽ, ചായ വയ്ക്കാനായി പാലെടുത്ത് തിളപ്പിക്കാൻ തുടങ്ങുമ്പോഴായിരിക്കും അത് കേടായി എന്ന സത്യം നമ്മൾ മനസിലാക്കുന്നത്. വീട്ടിൽ തൈര് തയ്യാറാക്കുന്നവരാണെങ്കിൽ ചിലപ്പോൾ അതിന് മാറ്റി വയ്ക്കും. എന്നാൽ, അതിനും വഴിയില്ലാത്തവരാണെങ്കിൽ നേരെ ആ പാലെടുത്ത് സിങ്കിലേക്ക് തട്ടും.
എന്നാൽ, ഇനി അങ്ങനെ കേടായ പാലെടുത്ത് കളയേണ്ട ആവശ്യമില്ല. കേടായ പാലെടുത്ത് കളയാതെ പിന്നെ എന്തു ചെയ്യാനാണെന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്.. കേടായ പാല് കൊണ്ട് നിരവധി പണികളുണ്ട്. അതെന്താണെന്ന് നോക്കാം…
നേരത്തെ പറഞ്ഞതുപോലെ തന്നെ കേടായ പാല് കൊണ്ട് എന്തുണ്ടാക്കാമെന്ന് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന കാര്യമാണ് നല്ല കട്ടത്തെര്. കേടായ പാല് കൊണണ്ട് നല്ല ഒന്നന്തരം കട്ടത്തെര് ഉണ്ടാക്കാം.. ഇതിനായി ആആദ്യം ചെയ്യേണ്ടത് കേടായ പാലിൽ നിന്നും വെളളം നീക്കം ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കണം. പിറ്റേദിവസം ഈ പാലെടുത്ത് മിക്‌സിയിൽ നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ഒഴിക്കുക. ഒരു ദിവസം എടുത്ത് വച്ചതിന് ശേഷം, പിറ്റേ ദിവസം എടുത്ത് നോക്കിയാൽ നല്ല കിടിലൻ തൈര് റെഡി.
അടുത്ത ഒരു സൂത്രപ്പണിയാണ് ബട്ടർമിൽക്ക്. പാലിനെ സ്വാഭാവിക രീതിയിൽ പുളിപ്പിക്കുന്നതാണ് ശരിക്കും ബട്ടർ മിൽക്ക്. ഇതിനായി കേടായ പാലെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുക. ബട്ടർ മിൽക്ക് ഉപയോഗിച്ച് തയ്യാറാക്കേണ്ട റെസിപ്പികൾ വരുമ്പോൾ ഈ പാലിൽ നിന്നും കുറച്ച് എടുത്ത് ഉപയോഗിക്കാം.
ഏറെ വിലയുള്ള ഒരു സംഭവമാണ് പനീർ. എന്നാൽ, കേടായ പാൽ ഉണ്ടെങ്കിൽ ഒരു പൈസ ചിലവും ഇല്ലാതെ നിങ്ങൾക്ക് പനീർ ഉണ്ടാക്കാം. എങ്ങനെയാണെന്നല്ലേ.. സാധാരണ പാൽ തിളപ്പിക്കുമ്പോൾ അതിലേക്ക് നാരങ്ങയോ വിനാഗിരിയോ ഉപയോഗിച്ച് പിരിച്ചെടുത്ത് ആണല്ലോ പനീർ ഉണ്ടാക്കുന്നത്. ഇത്‌പോലെ തന്നെ പാൽ പിരിഞ്ഞു വരുമ്പോൾ ഇതിലെ വെളളം ഊറ്റിക്കളഞ്ഞ് ഒരു തുണിയിലിട്ട് പൊതിഞ്ഞ് വച്ച് കട്ട പിടിപ്പിച്ചെടുത്താൽ, ഗുണമേന്മയുള്ള പനീർ ഉപയോഗിക്കാം..
മാരിനേറ്റ് ചെയ്യാനും നമുക്ക് കേടായ പാൽ ഉപയോഗിക്കാം. സാധാരണ ചിക്കനും മറ്റും മാരിനേറ്റ് ചെയ്യാൻ തൈര് ഉപയോഗിക്കാറില്ലേ.. ഇനിമുതൽ പാൽ കേടായാൽ തൈരിന് പകരം ഈ പാൽ ഉപയോഗിക്കാം.
Discussion about this post