ഇന്ത്യൻ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇനമാണ് റൊട്ടി അല്ലെങ്കിൽ ചപ്പാത്തി. റൊട്ടിയോ ചപ്പാത്തിയോ വീട്ടിൽ ഉണ്ടാക്കാത്തവരായി ആരും തന്നെ കാണില്ല. ഉത്തരേന്ത്യയുടെ ഒരു പ്രധാന ഭക്ഷണം തന്നെ റൊട്ടിയാണ്. ഇന്ത്യയിലൊട്ടുക്കും താലി ഊണിനൊപ്പം റൊട്ടിയും സാലഡും പരിപ്പും ഉണ്ടാകും.
കുടുംബത്തിൻറെ ഭക്ഷണ രുചി എല്ലാവർക്കും പ്രാധാന്യമുള്ളതാണ്. എല്ലാവർക്കും റൊട്ടി ഉണ്ടാക്കാനറിയാമെങ്കിലും റൊട്ടി ഉണ്ടാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അടുത്തിടെ വന്ന ഒരു പഠനം വ്യക്തമാക്കുന്നു.
റൊട്ടി ഉണ്ടാക്കുമ്പോൾ നമ്മൾ ചില തെറ്റുകൾ വരുത്താറുണ്ട്. മാവ് കുഴക്കുന്നത് മുതൽ റൊട്ടി ഉണ്ടാക്കുന്നത് വരെ ചില ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ രീതിയിൽ റൊട്ടിയുണ്ടാക്കിയാൽ അത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കും.
ക്യാൻസർ സാധ്യത
റൊട്ടി നേരിട്ട് തീയിൽ പാകം ചെയ്യുന്നത് ക്യാൻസറിന് കാരണമാകുമെന്ന് അടുത്തിടെ ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉയർന്ന ഊഷ്മാവിൽ നേരിട്ട് ബ്രെഡ് അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ നേരിട്ട് തീയിൽ മാംസം വേവിക്കുന്നതും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും.
നിങ്ങൾക്ക് നേരിട്ട് തീയിൽ പാകം ചെയ്യുന്ന റൊട്ടി ഇഷ്ടമാണെങ്കിൽ, കഴിക്കുന്ന റൊട്ടിയുടെ എണ്ണം കുറയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പകരം, സമീകൃതാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
മാവ് കുഴക്കുമ്പോഴും റൊട്ടി ഉണ്ടാക്കുമ്പോഴും ഈ തെറ്റ് ചെയ്യരുത്
മാവ് കുഴക്കുമ്പോൾ തന്നെ പലരും റൊട്ടി ഉണ്ടാക്കാൻ തുടങ്ങും. എന്നാൽ ഇത് ചെയ്യാൻ പാടില്ല. അമ്മൂമ്മ മാവ് കുഴച്ച് കുറച്ച് നേരം വെക്കുന്നത് കണ്ടിട്ടുണ്ടാകും. അങ്ങനെ അത് നന്നായി സെറ്റ് ചെയ്യുകയും ചെറുതായി പുളിക്കുകയും ചെയ്യുന്നു. അത്തരം മാവിൽ നിന്ന് ഉണ്ടാക്കുന്ന റൊട്ടി മൃദുവും നല്ലതുമായി മാറുന്നു. ഇത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.
ഇരുമ്പ് ചട്ടിയിൽ വേവിക്കുക
റൊട്ടി ഉണ്ടാക്കുമ്പോൾ അധികം വേവിക്കരുത്. ഇരുമ്പു ചട്ടിയിൽ റൊട്ടി ഉണ്ടാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. റൊട്ടി പാകം ചെയ്യുമ്പോൾ അത് കരിയാതെ നോക്കണം. റൊട്ടി കരിയാതിരിക്കാൻ തീ താഴ്ത്തി ഇടയ്ക്കിടെ തിരിചും മറിച്ചും ഇടുക. അങ്ങനെ വേവിക്കുമ്പോൾ അത് കരിയില്ല. അഥവാ കരിഞ്ഞെങ്കിൽ കഴിക്കുന്നതിന് മുമ്പ് കറുത്ത ഭാഗങ്ങൾ നീക്കം ചെയ്യുന്നത് നല്ലതാണ്.
റൊട്ടി തുണിയിൽ സൂക്ഷിക്കുക
റൊട്ടി ചൂടാറാതിരിക്കാൻ ടിഫിനിൽ അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്, അത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും.
മാവ് നല്ലതായിരിക്കണം
ധാന്യങ്ങളുപയോഗിച്ചുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. എല്ലാ ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. മില്ലുകളിൽ നിന്ന് മാവ് പൊടിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ തിരക്കേറിയ ജീവതത്തിനിടയിൽ ആ ശിലമൊക്കെ എല്ലാവരും നിർത്തി. ഇതിനു പകരം പായ്ക്കറ്റ് പൊടികളാണ് വാങ്ങുന്നത്. ഈ മാവ് ആരോഗ്യത്തിന് അപകടകരമാണ്. ഗോതമ്പ് പൊടിക്ക് പകരം മൾട്ടിഗ്രെയിൻ മാവ് കൊണ്ട് ഉണ്ടാക്കിയ റൊട്ടി കഴിക്കാൻ നോക്കുക.
Discussion about this post