റായ്പൂർ; സ്‌കൂളിൽവച്ച് വിദ്യാർത്ഥിനികൾ ബിയർ കുടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ചത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഭട്ചൗര ഗ്രാമത്തിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം.ജൂലൈ 29 നാണണ് വീഡിയോ ചിത്രീകരിച്ചത്. പെൺകുട്ടികൾ ബിയറും ശീതളപാനീയങ്ങളും കുടിക്കുന്നത് വ്യക്തമാണെന്ന് ബിലാസ്പൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മറ്റി രൂപീകരിച്ചതായും അന്വേഷണസംഘം തിങ്കളാഴ്ച വിദ്യാർത്ഥിനികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായി വിദ്യാഭ്യാസ ഓഫീസർ കൂട്ടിച്ചേർത്തു. ചിത്രീകരണത്തിനായി തമാശയ്ക്കായി ആണ് ക്ലാസ്‌റൂമിലിരുന്ന് ബിയർ കുപ്പി വീശിയതാണെന്നും ബിയർ കുടിച്ചില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ ഒരുസഹപാഠിയുടെ ജന്മദിനം ആഘോഷിക്കാനായി പെൺകുട്ടികൾ ബിയർ കഴിച്ചെന്നാണ് മറ്റ് കുട്ടികൾ ആരോപിക്കുന്നത്.
സംഭവം ആവർത്തിക്കാതിരിക്കാൻ പ്രിൻസിപ്പലിനും സ്ഥാപനമേധാവികൾക്കുമെതിരെ നടപടിയെടുക്കുമെന്നും പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് അയക്കുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post