തിരുവനന്തപുരം: സംസ്ഥാനത്തെ പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് കൂടുതലെന്ന് കണക്കുകൾ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ സ്ത്രീ-പുരുഷ ആത്മഹത്യ അനുപാതം 20:80 ആണ്. മുൻ വർഷത്തേക്കാൾ ആത്മഹത്യ വർദ്ധിച്ചതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
വിവാഹിതരായ പുരുഷൻമാരാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതലും.കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്റെ പേരിലാണ്. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരിൽ 76.6ശതമാനം പേരും വിവാഹിതരായിരുന്നു. കേരളത്തിലെ മൊത്തം ആത്മഹത്യകളുടെ എണ്ണം 2022ൽ 8490 ൽ നിന്ന് 2023 ആയപ്പോഴേയ്ക്കും 10,972 ആയി ഉയർന്നു. ഇതിൽ 8811ഉം പുരുഷൻമാരാണ്. കുടുംബ കലഹവും സാംസ്‌കാരിക ഘടകവും മറ്റൊരു കാരണമാണ്.പുരുഷൻമാർക്കിടയിൽ ആത്മഹത്യകൾ പെരുകുന്നതിന് പിന്നിൽ കുടുംബ ഭാരവും സാമ്പത്തിക ഭാരവുമാണെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2022-ൽ ദേശീയ ആത്മഹത്യാ നിരക്ക് 100,000 പേർക്ക് 13 എന്ന കണക്കിലാണെങ്കിൽ കേരളത്തിൽ 28.81 ആയിരുന്നുവെന്നും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള മുന്നറിയിപ്പാണിതെന്നും വിദഗ്ധർ പറയുന്നു.
Discussion about this post