എറണാകുളം: വീട്ടുമുറ്റത്ത് സ്വന്തമായൊരു കാർ കിടക്കുന്നത് സ്വപ്‌നം കാണാത്ത ആരുമുണ്ടാകില്ല. അങ്ങനെയൊരു കാറിനെ കുറിച്ചുള്ള പ്ലാനിംഗിൽ ആണ് നിങ്ങളെങ്കിൽ ഇതിലു നല്ലൊരു സമയം ഇനിയില്ലെന്ന് തന്നെ പറയേണ്ടി വരും. ഈ ഓണക്കാലത്ത് ഒരു കാറെന്ന നിങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്.
ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ വില മൂന്ന് ലക്ഷം വരെ കുറപ്പുകൊണ്ടാണ് വാഹനപ്രേമികൾക്ക് ഓണസമ്മാനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഊർജം പകരാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും കമ്പനിയുടെ ഈ നീക്കം സഹായിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ ടിയാഗോയുടെ വില 40,000 രൂപ കുറയും. ഇതോടെ, ടാറ്റ ടിയാഗോ ഇനി 7.99 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. ടാറ്റ പഞ്ചിന് 1.2 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടാകുക. ടാറ്റ പഞ്ചിന് ഇനി 9.99 ലക്ഷം ആയിരിക്കും വില. ടാറ്റ നെക്‌സോൺ ഇവിക്ക് മൂന്ന് ലക്ഷവും കുറയുമെന്ന് കമ്പനി അറിയിച്ചു. നെക്‌സോൺ ഇനി മുതൽ 12.49 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.
ഇതോടൊപ്പം, ആറ് മാസത്തേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ 5,500ലധികം ചാർജിംഗ് സ്‌റ്റേഷനുകളിൽ സൗജന്യമായി ചാർജ് ചെയ്യാനും സൗകര്യമുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
ഫെസ്റ്റിവൽ ഓഫ് കാർസ് എന്ന പദ്ധതിയിലൂടെ, പെട്രോൾ, ഡീസൽ വാഹനങ്ങൾക്കും എസ്‌യുവികൾക്കും രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ടാറ്റ മോട്ടേഴ്‌സ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ടാറ്റ ടിയാഗോ വാഹനങ്ങൾക്ക് 65,000 രൂപയും ടിഗോറിന് 30,000 രൂപയും ഈ പദ്ധതി വഴി ഇളവ് ലഭിക്കും. ഹാരിയറിന് 1.6ലക്ഷം രൂപയായിരിക്കും ഇളവ് കിട്ടുക.
Discussion about this post