കോഴിക്കോട്: പിതാവിന് നീതി ലഭിക്കാൻ സുപ്രീംകോടതി വരെ പോകുമെന്ന് മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പരാതി നൽകിയ സ്ത്രീയ്ക്ക് പിന്നാലെ താനുണ്ടാകും. തന്റെ പിതാവിന് നീതി ലഭിക്കാൻ വേണ്ടിവന്നാൽ സുപ്രീംകോടതിവരെ പോകും. വിധി ബാപ്പയ്ക്ക് അനുകൂലമല്ലെങ്കിൽ ആ സ്ത്രീയോട് താൻ മാപ്പ് ചോദിക്കും എന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷണർ ഓഫീസിൽ സ്ഥിരമായിട്ട് പായസം വിൽക്കുന്ന ആളാണ് പരാതിക്കാരിയും അമ്മയും എന്നാണ് പറയുന്നത്. എന്നാൽ പോലീസുകാർ ആരും ഇവരെ കണ്ടിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് അവിടെയിയിരിക്കുന്ന റൈറ്ററോട് എങ്കിലും പറയാമായിരുന്നു.
354ാം വകുപ്പ് കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് വേണ്ടിയാണ്. തെമ്മാടികളിൽ നിന്നും ബുദ്ധിമുട്ട് നേരിടുന്ന സ്ത്രീകളെ സഹായിക്കാനാണ് ഇത്തരം നിയമങ്ങൾ. അല്ലാതെ ഇതുപോലെ ദുരുപയോഗം ചെയ്യാൻ വേണ്ടിയിട്ടല്ല. പരാതിക്കാരി പറയുന്ന കള്ളങ്ങൾ ഒന്നും പോലീസ് കേൾക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മയ്ക്ക് ഷുഗറാണ്. ചിലപ്പോഴെല്ലാം തങ്ങൾ കാണാതെ മധുരം കഴിക്കും. പെട്ടെന്ന് മരിച്ചുപോകട്ടെ എന്നാണ് ഉമ്മ പറയുന്നത്. അങ്ങിനെയെങ്കിൽ വേഗം ബാപ്പയെ കാണാം. പ്രായപൂർത്തിയായ മക്കളാണ് തങ്ങൾക്കുള്ളത്. അവർക്ക് പുറത്തിറങ്ങി നടക്കേണ്ടെയെന്നും നിസാർ മാമുക്കോയ കൂട്ടിച്ചേർത്തു.
Discussion about this post