മുടിയുടെ ആരോഗ്യത്തിനായി പാരമ്പര്യമായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഇതുപയോഗിച്ചുണ്ടാക്കുന്ന താളി ആയിരുന്നു പണ്ട് നമ്മുടെ അമ്മയും മുത്തശ്ശിമാരുമെല്ലാം മുടി കഴുകാനായി ഉപയോഗിച്ചിട്ടുണ്ടാകുക. അവർക്കെല്ലാം മുട്ടോളം മുടിയും ഉണ്ടാകും. എന്നാൽ ഇന്ന് ചെമ്പരത്തി താളിയുടെ സ്ഥാനം രാസ വസ്തുക്കൾ അടങ്ങിയ ഷാംപൂകൾ കീഴടക്കിയിരിക്കുന്നു. എന്തിരുന്നാലും എല്ലാ വീടുകളിലും ഒരു ചെമ്പരത്തി ചെടിയെങ്കിലും ഉണ്ടാകും.
ഭൂരിഭാഗം പേരും മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിരിക്കും നര. ഈ നര അകറ്റാൻ ചെമ്പരത്തികൊണ്ട് സാധിക്കും. ചെമ്പരത്തി പൂക്കളാണ് ഇതിന് വേണ്ടത്. കൊക്കോ പൗഡറും കറിവേപ്പിലയും നമ്മുടെ ഈ നാച്യുറൽ ഡൈയ്ക്ക് ആവശ്യമാണ്.
മൂന്നോ നാലോ ചെമ്പരത്തി പൂക്കൾ ഇതിനായി എടുക്കാം. ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കാം. നന്നായി തിളച്ച ശേഷം തീ അണയ്ക്കാം. ഇനി മിക്‌സിയുടെ ജാറിൽ കൊക്കോ പൗഡറും കറിവേപ്പിലയും എടുക്കുക. ഇതിലേക്ക് ചെമ്പരത്തിവെള്ളം ഒഴിക്കാം. പൂക്കളോട് കൂടി വേണം ഒഴിക്കാം. ഇതിന് ശേഷം ഇതെല്ലാം കൂടി അരച്ചെടുക്കാം.
മഹാഗണി നിറമായിരിക്കും ഈ ഡൈ നമ്മുടെ മുടിയ്ക്ക് നൽകുക. കുളിക്കാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപ് മുടിയിൽ എണ്ണമയം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഈ ഡൈ മുടിയിൽ തേയ്ക്കാം. ശേഷം ഇത് താളിയോ അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപുവോ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം.
Discussion about this post