നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും ഇടവഴികളിലും സുലഭമായി ലഭിക്കുന്ന പുഷ്പമാണ് ചെമ്പരത്തി. മലയാളികൾക്ക് ഇവയെ പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. കാലങ്ങളായി നമ്മൾ ഉപയോഗിച്ച് വരുന്ന ഔഷധം കൂടിയാണ് ചെമ്പരത്തി. മുടിയ്ക്കുള്ള പല മരുന്നുകളിലും ഓയിലുകളിലും ചെമ്പരത്തിയുടെ സാന്നിദ്ധ്യമുണ്ട്. മുടിക്ക് മാത്രമല്ല മുഖസൗന്ദര്യത്തിനും ചെമ്പരത്തി ഉപയോഗിക്കാൻ സാധിക്കും.
ചെമ്പരത്തിയിൽ ഒട്ടനവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് ചെറുപ്പവും ഇലാസ്തികതയും നൽകാൻ ഏറെ നല്ലതാണ്. ചർമ കോശങ്ങൾ അയയാതെ സൂക്ഷിക്കുകയും ചെയ്യും. ഒപ്പം നിങ്ങളുടെ ചർമത്തിന് പ്രായക്കുറവ് തോന്നിക്കാനും ചെമ്പരത്തി ഉപയോഗിക്കാം.
ചെമ്പരത്തി മുഖത്ത് തേക്കുന്നത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നൽകും. ഇവ സ്‌കിൻ ടോൺ നന്നാക്കാൻ സഹായിക്കുന്നു. ചെമ്പരത്തിയിലെ വഴുവഴുപ്പ് ചർമകോശങ്ങൾക്ക് സ്വാഭാവിക ഈർപ്പം നൽകുന്നു. ഇത് ചർമത്തിന് തിളക്കവും മൃദുത്വവും നൽകുന്നു. പ്രത്യേകിച്ചും സെൻസിറ്റിവ് സ്‌കിൻ ഉള്ളവർക്ക് ചെമ്പരത്തി ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം, മൃദുത്വം, തുടിപ്പ് എന്നിവ നൽകാൻ ചെമ്പരത്തിയിലെ മ്യൂസിലേജ് ഗുണം ഏറെ സഹായിക്കുന്നു.
ചർമത്തിലെ ചുറ്റിവുകൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചർമത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നൽകുന്ന എൻസൈമായ ‘ഇലാസ്റ്റേസ്’നെ സഹായിക്കുന്ന ഒരു ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നുണ്ട്. ചർമത്തിൽ ഉണ്ടാകുന്ന ഹൈപ്പർ പിഗ്മെന്റേഷൻ പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ചെമ്പരത്തി. അതിനാൽ ചെമ്പരത്തി മുഖത്ത് തേക്കുന്നത് ഏറെ നല്ലതാണ്.വീട്ടുമുറ്റത്തെ ചെമ്പരത്തി കയ്യിലിട്ട് തിരുമ്മി മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നതാണ് നല്ലത്. നേരിട്ട് തന്നെ മുഖത്ത് പുരട്ടാം. യാതൊരു പ്രശ്നവുമില്ല. അഞ്ചുമിനിറ്റ് കഴിഞ്ഞു കഴുകി കളയാം. ചർമ്മ സംരക്ഷണത്തിനായി ചെമ്പരത്തി പതിവായി ഉപയോഗിക്കുന്നത് പഴയ കോശങ്ങൾക്ക് പകരമായി പുതിയ കോശ വളർച്ചയ്ക്ക് സഹായിക്കുന്നു, ഇത് ചർമ്മം സുന്ദരമാകാൻ സഹായിക്കുന്നു.
ഉണങ്ങിയ ഏതാനും ചുവന്ന ചെമ്പരത്തിപ്പൂക്കൾ പൊടിച്ച് ചെമ്പരത്തിപ്പൊടി തയ്യാറാക്കുക. ഒരു പാത്രത്തിൽ 2 ടീസ്പൂൺ ചെമ്പരത്തി പൊടി എടുത്ത് അതിലേക്ക് ആവശ്യമായ അളവിൽ ശുദ്ധ ജലം ചേർക്കുക. ശേഷം ഇവ ഒരുമിച്ച് കലർത്തി, ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. നിങ്ങളുടെ വിരൽത്തുമ്പുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ ചർമ്മത്തിൽ മസാജ് ചെയ്ത് 15-20 മിനിറ്റിന് ശേഷം ശുദ്ധ ജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് തുടരുക.
ഉണങ്ങിയ ഏതാനും ചുവന്ന ചെമ്പരത്തിപ്പൂക്കൾ പൊടിച്ച് ചെമ്പരത്തിപ്പൊടി തയ്യാറാക്കുക. ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ചെമ്പരത്തിപ്പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തിളപ്പിക്കാത്ത പാൽ ചേർത്ത് ഇളക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വിടുക. അതിനുശേഷം, സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക.
Discussion about this post