തിരുവനന്തപുരം; വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കുടുംബത്തിനെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരന്റെ വിയോഗത്തിൽ ആദരാഞ്ജലികളുമായി നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം യുവാവിന് പ്രണാമം അർപ്പിച്ചത്. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും. എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ബത്തിനെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൺ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം വെള്ളാരംകുന്നിൽ വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജെൻസണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ജെൻസന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ജെൻസണായിരുന്നു വാൻ ഓടിച്ചിരുന്നത്.അപകടവിവരം അറിഞ്ഞത് മുതൽ പ്രാർത്ഥനയിലായിരുന്നു കേരളക്കര.
ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു. ശ്രുതിക്ക് കാലിനാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
ചൂരൽമലയിലെ സ്‌കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുളെടുത്തു. കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും.
Discussion about this post