വിദേശ രാജ്യങ്ങളിൽ ഉള്ളവർ പാറ്റയെയും പുഴുവിനെയും ആർത്തിയോടെ കഴിക്കുന്ന വീഡിയോകൾ നാം മാദ്ധ്യമങ്ങളിൽ കണ്ടിരിക്കും. ഇങ്ങനെ കാണുമ്പോൾ അറപ്പായിരിക്കും നമുക്ക് അനുഭവപ്പെടുന്ന വികാരം. കാരണം പാറ്റയെയും പുഴുക്കളെയുമെല്ലാം നാം കഴിക്കുകയല്ല, മറിച്ച് നശിപ്പിക്കുകയാണ് ചെയ്യാറ്. ഈ പ്രാണികളെ ജീവന് തന്നെ ഭീഷണിയായിട്ടാണ് നാം കാണാറുള്ളത്.
എന്നാൽ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇത്തരം ചെറുപ്രാണികൾ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് വിദേശരാജ്യങ്ങിൽ പ്രാണികളെ കറിവച്ചും വറുത്തുമെല്ലാം കഴിക്കാറുള്ളത്. ഭക്ഷ്യയോഗ്യമായ പുഴുക്കളെ വ്യാവസായിക അടിസ്ഥാനത്തിൽ പല രാജ്യങ്ങളിലും കൃഷിചെയ്യാറുണ്ട്. ഇത്തരത്തിൽ ആളുകൾ പ്രധാനമായും കഴിക്കുന്ന പ്രാണികൾ ഏതെല്ലാമെന്ന് നോക്കാം.
ഭക്ഷ്യയോഗ്യമായ പ്രാണികളിൽ ആദ്യത്തേതാണ് ചീവീട്. അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ് ചീവീട്. മാത്രമല്ല വിറ്റാമിൻ ബി 12, അയൺ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്നവർ മസിൽ വയ്ക്കുന്നതിനായി ചീവീടുകളെ വലിയ അളവിൽ കഴിക്കാറുണ്ട്. കാരണം ഇതിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
മീൽവോംസ് എന്ന ചെറിയ ഇനം പുഴുവാണ് ഈ പട്ടികയിൽ ഉള്ള മറ്റൊരു പ്രാണി. ഫൈബറിനാലും പ്രോട്ടീനിലാനും സമ്പുഷ്ടമാണ് ഈ പുഴുക്കൾ. ഹൃദയാരോഗ്യത്തിനും ദഹന സംബന്ധമായ അസുഖങ്ങൾ പരിഹരിക്കുന്നതിനും ഈ പുഴുക്കളെ ഭക്ഷിച്ചാൽ മതി.
നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന പുൽച്ചാടികളെ വിദേശരാജ്യങ്ങളിൽ ആളുകൾ ആഹാരമാക്കാറുണ്ട്. ഉയർന്ന കാർബോ ഹൈഡ്രേറ്റും പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിങ്ക് എന്നിവയാണ് സമ്പന്നമായ പുൽച്ചാടികളെ ഭക്ഷിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്.
പ്രത്യേക ഇനം ഉറുമ്പുകളും ഭക്ഷ്യയോഗ്യമായ പ്രാണികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആന്റി ഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് ഈ ഉറുമ്പുകൾ. കുറവ് കലോറിയുള്ള ഭക്ഷണം കൂടിയാണ് ഉറുമ്പുകൾ.
പട്ടുനൂലിന് വേണ്ടി മാത്രമല്ല, ഭക്ഷണത്തിന് വേണ്ടിയും പട്ടുനൂൽ പുഴുക്കളെ കൃഷി ചെയ്യാറുണ്ട്. വിറ്റാമിൻ എ, ബി2 എന്നിവയാൽ സമ്പന്നമാണ് പട്ടുനൂൽ പുഴു. ചർമ്മത്തിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് പട്ടുനൂൽ പുഴുക്കളെ ഭക്ഷിക്കുന്നത് ഗുണം ചെയ്യും.
Discussion about this post