നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലയാളികളുടെ ഇഷ്ടനടിയാണ് കാര്‍ത്തിക. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള കാര്‍ത്തികയുടെ മുഖം മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ വളരെ കുറച്ച് നാളുകൾ മാത്രം സിനിമയില്‍ നിന്നിരുന്ന നടി അഭിനയം പൂര്‍ണമായിട്ടും ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി സിനിമയിലേക്കോ മറ്റ് പൊതുപരിപാടികള്‍ക്കോ കാര്‍ത്തിക വന്നിട്ടില്ല.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ റീയൂണിയനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ നടി പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. സിനിമയില്‍ അഭിനേതാക്കളായി ഉണ്ടായിരുന്ന കുട്ടികള്‍ക്കും നായകന്‍ മോഹന്‍ലാലിനൊപ്പവുമാണ് കാര്‍ത്തിക എത്തിയത്.
വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു താന്‍ സിനിമയില്‍ അഭിനയിച്ചിരുന്നത് എന്ന് കാര്‍ത്തിക പറഞ്ഞു. പെട്ടെന്നാണ് അഭിനയം നിര്‍ത്തി പോയത് . അതുകൊണ്ട് ആരോടും നന്ദി പറയാന്‍ സാധിച്ചില്ലെന്നും ഈ അവസരത്തില്‍ തന്റെ ഭര്‍ത്താവിനോടും നന്ദി പറയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു വേദിയില്‍ താന്‍ നില്‍ക്കുന്നത്. 37 വര്‍ഷത്തിന് ശേഷം ഇത്രയും ലൈറ്റും ക്യാമറയും ഒക്കെ കാണുമ്പോള്‍ ടെന്‍ഷന്‍ ആയി പോവുകയാ ആണെന്നും
’37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ എന്താണെന്ന് അറിയാതെ വന്ന ആളാണ് ഞാന്‍. 40 ദിവസത്തില്‍ കൂടുതലുള്ള ഒരു സിനിമയും ഞാന്‍ ചെയ്തിട്ടില്ല. ചെയ്ത സിനിമകളെല്ലാം അത്രയും സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ്. വെറും രണ്ടുവര്‍ഷം മാത്രമാണ് ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നത്.
വിജി തമ്പി സംവിധാനം ചെയ്ത ഡേവിഡ് ഡേവിഡ് മി. ഡേവിഡ് എന്ന സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിനുശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന തീരുമാനമെടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട് ചിലരോട് ഒന്നും നന്ദി പറയാനും കഴിഞ്ഞില്ല’- കാര്‍ത്തിക വ്യക്തമാക്കി.
നടന്‍ കമല്‍ ഹാസനൊപ്പം അഭിനയിക്കുമ്പോള്‍ കാര്‍ത്തികക്ക് ഉണ്ടായ മോശം അനുഭവം ആണ് സിനിമ നിർത്താൻ കാരണം എന്ന തരത്തിൽ കഥകൾ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതിന് കുറിച്ച് ഒന്നും നടി തുറന്നു പറഞ്ഞിട്ടില്ല.
Discussion about this post